അധികാരം പോയാല്‍ ആരും കൂടെയുണ്ടാവില്ല: സുധീരന്‍

sudheeran vm

മദ്യനയത്തിന്റെ പേരില്‍ തനിക്ക് നേരെയുണ്ടായ വിമര്‍ശനങ്ങള്‍ക്ക് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്റെ മറുപടി. മദ്യനയത്തിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ ഓര്‍ക്കണം, അധികാരം പോയാല്‍ ആരും കൂടെയുണ്ടാകില്ല. മുഖ്യമന്ത്രിയുടെ പേരെടുത്ത് പരാമര്‍ശിക്കാതെ വി.എം. സുധീരന്‍ പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്ത് നടന്ന കെ. കരുണാകരന്റെ നാലാം ചരമ വാര്‍ഷിക അനുസ്മരണ വേദിയിലാണ് സുധീരന്‍ ഇങ്ങനെ പ്രതികരിച്ചത്.

എല്ലാം സ്വന്തം കൈയിലാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. അധികാരം നഷ്ടപ്പെടുമ്പോള്‍ കൂടെയുള്ളവര്‍ ഒപ്പമുണ്ടാവില്ല. ഭരണത്തിലും പാര്‍ട്ടിയിലും ശക്തമായ സ്വാധീനമുണ്ടായിരുന്നു കെ. കരുണാകരന്. എന്നാല്‍ പാര്‍ട്ടിയെ വളര്‍ത്തിയ ലീഡര്‍ കരുണാകരനും അവസാന കാലത്ത് ആരും കൂടെയുണ്ടായിരുന്നില്ല.

പാര്‍ട്ടിയില്‍ പല വിഷയങ്ങളിലും താന്‍ ഒറ്റയ്‌ക്കേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ തന്റെ നിലപാടുകള്‍ പിന്നീട് പാര്‍ട്ടി ഏറ്റെടുക്കുകയായിരുന്നെന്നും വി.എം. സുധീരന്‍ പറഞ്ഞു.

കെ. മുരളീധരനെ പാര്‍ട്ടിയില്‍ തിരികെ എടുക്കണമെന്ന് ആവശ്യപ്പെടാന്‍ താനും പി.സി. ചാക്കോയും കെ.കെ. രാമചന്ദ്രനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുരളീധരനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് അന്ന് ചില ഗ്രൂപ്പ് മാനേജര്‍മാര്‍ പറഞ്ഞത്. എന്നാല്‍ പാര്‍ട്ടിയില്‍ തിരികെയെത്തിയ മുരളീധരന്‍ പലതും മറക്കുന്നു. മാധ്യമങ്ങളെ കാണുമ്പോള്‍ മുരളീധരന്‍ ദുര്‍ബലനാകുന്നു. പ്രതിസന്ധിഘട്ടങ്ങളില്‍ കരുണാകരന്‍ പതറിയിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു. കെ. മുരളീധരന്‍ വേദിയിലിരിക്കെയായിരുന്നു സുധീരന്‍ സംസാരിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close