കേരളത്തിൽ നിർബന്ധിത മതപരിവർത്തനം നടന്നിട്ടില്ല: മുഖ്യമന്ത്രി

oommen chandy2

കേരളത്തിൽ  നിർബന്ധിത മതപരിവർത്തനമില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി . സ്വയം ആരെങ്കിലും  മതം മാറിയാൽ  അതിൽ സർക്കാരിനൊന്നും ചെയ്യാനില്ല .  സർക്കാർ ഇടെപെടേണ്ട യാതൊരു സാഹചര്യവും ഇപ്പോൾ നിലവിലില്ലെന്നും ആവശ്യം  വന്നാൽ സർക്കാർ ഇടപെടുമെന്നും  മുഖ്യമന്ത്രി പറഞ്ഞു . ആലപ്പുഴ ഈയിടെ നിർബന്ധിത മതപരിവർത്തനം നടന്നു എന്ന ആരോപണത്തെപ്പറ്റിയുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം

ആലപ്പുഴയിൽ സ്വമനസ്സാലെ 8  കുടുംബങ്ങളിലെ 30 പേർ ഹിന്ദു ധർമ്മത്തിലേക്ക് മടങ്ങിവന്നിരുന്നു . ഇതിനാവശ്യമായ സൗകര്യങ്ങളൊരുക്കിയത് ചെങ്ങന്നൂരിലെ വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകരായിരുന്നു . നിർബന്ധിത മതപരിവർത്തനമാണെന്ന് രാഷ്ട്രീയ കക്ഷികൾ ആരോപിച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു . എം പി മാരായ എൻ കെ പ്രേമചന്ദ്രനും കെ സി വേണു ഗോപാലും വിഷയം ലോക്സഭയിൽ ഉന്നയിച്ചപ്പോൾ സംസ്ഥാന സർക്കാരാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു മറുപടി പറഞ്ഞിരുന്നു

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close