തിരുപ്പിറവിയുടെ സ്മരണയില്‍ ലോകമെങ്ങും ക്രിസ്മസ് ആഘോഷം

x mas

ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ബത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ പിറന്ന ദൈവപുത്രനെ അനുസ്മരിച്ച് ലോകമെങ്ങുമുള്ള ക്രൈസ്തവ ദേവാലങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. വത്തിക്കാനില്‍ നടന്ന തിരുപ്പിറവി ആഘോഷങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുഖ്യ കാര്‍മ്മികനായി. ഇറാഖില്‍ അഭയാര്‍ത്ഥികളാക്കപ്പെട്ട് ടെന്റുകളില്‍ കഴിഞ്ഞുകൂടുന്നവരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇത്തവണ ക്രിസ്മസ് കുര്‍ബ്ബാന അര്‍പ്പിക്കാനെത്തിയത്.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന തീരുപ്പിറവി ആഘോഷങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ബത് ലഹേമില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് ക്രിസ്മസ് ആഘോഷിക്കാനെത്തിയത്.

എല്ലാ വായനക്കാര്‍ക്കും dnnewsonline.com-ന്റെ ക്രിസ്തുമസ് ആശംസകള്‍

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close