നവതിയുടെ നിറവില്‍ അടല്‍ ബിഹാരി വാജ്പേയി

vajpayee1

ഭാരതരത്‌നത്തിന്റെ നിറവില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് ഇന്ന് തൊണ്ണൂറാം ജന്മദിനം. ഈ വര്‍ഷം മുതല്‍ വാജ്‌പേയിയുടെ ജന്മദിനം സദ്ഭരണദിവസമായി ആഘോഷിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. അടല്‍ ബിഹാരി വാജ്‌പേയിയുടെ തൊണ്ണൂറാം ജന്മദിനത്തില്‍ ബഹുമാനസൂചകമായാണ് കേന്ദ്രസര്‍ക്കാര്‍ സദ്ഭരണദിവസമായി ആചരിക്കാന്‍ തീരുമാനിച്ചത്. നവതിയിലെത്തുന്ന വാജ്‌പേയിക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭരത്|രത്‌ന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകം ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ സദ്ഭരണദിവസം ആഘോഷിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടര്‍ന്ന് നിലപാട് മാറ്റിയ കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ നിര്‍ബന്ധിതമായി തുറക്കേണ്ടതില്ലെന്ന് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സ്വന്തം മണ്ഡലമായ വാരാണസിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഗംഗാതടത്തിലെ അസിഘട്ടില്‍ നടപ്പാക്കിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മോദി വിലയിരുത്തും. വാജ്‌പേയിക്കൊപ്പം ഭാരത്‌രത്‌ന സമ്മാനിച്ച മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമ ബനാറാസ് ഹിന്ദു സര്‍വ്വകലാശാലയിലെത്തി മോദി അനാച്ഛാനം ചെയ്യും. അന്തര്‍സര്‍വ്വകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രത്തിനും പ്രധാനമന്ത്രി തറക്കല്ലിടും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close