നടന്‍ എന്‍.എല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

nl balakrishnan

പ്രശസ്ത നടനും സ്റ്റില്‍ ഫോട്ടോഗ്രാഫറുമായ എന്‍.എല്‍ ബാലകൃഷ്ണന്‍(72) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു.

1943 ലാണ് നാരായണ്‍ ലക്ഷ്മി ബാലകൃഷ്ണന്‍ എന്ന എന്‍.എല്‍ ബാലകൃഷ്ണന്‍ ജനിച്ചത്. 52 വര്‍ഷം 123 സിനികളില്‍ അഭിനയിച്ചു. രാജീവ് അഞ്ചലിന്റെ അമ്മാനം കിളിയാണ് ആദ്യസിനിമ. ഓര്‍ക്കാപ്പുറത്ത്, ജോക്കര്‍, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, പട്ടണപ്രവേശം തുടങ്ങിയ എല്ലാ സിനിമകളിലും സുഹൃദ് വലയങ്ങളില്‍ ബാലണ്ണന്‍ എന്നറിയപ്പെടുന്ന എന്‍.എല്‍ ബാലകൃഷ്ണന്റെ വലിയ ശരീരം സിനിമാപ്രേമികളുടെ മനസ്സുകളില്‍ ഇടം നേടി.

തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ നിന്നും പെയിന്റിങില്‍ ഡിപ്ലോമയെടുത്ത ശേഷം തിരുവനന്തപുരത്തെ വിവിധ സ്റ്റുഡിയോകളില്‍ ഫോട്ടോഗ്രാഫിയില്‍ പ്രായോഗിക പരിശീലനം നേടി. 1967ല്‍ കള്ളിച്ചെല്ലമ്മയില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായാണ് സിനിമാരംഗത്തേക്ക് കടന്നത്.

പ്രശസ്ത സംവിധായകന്‍ ജി.അരവിന്ദനൊപ്പം കാഞ്ചന സീത, പോക്കുവെയില്‍, ചിദംബരം, വാസ്തുഹാര തുടങ്ങി 11 സിനിമകളിലും അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം, കൊടിയേറ്റം, മുഖാമുഖം, എലിപ്പത്തായം തുടങ്ങിയ അഞ്ചുസിനിമകളിലും പ്രവര്‍ത്തിച്ചു. പത്മരാജന്റെ പെരുവഴിയമ്പലം, ഒരിടത്തൊരു ഫയല്‍വാന്‍, നവംബറിന്റെ നഷ്ടം, ഇന്നലെ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
എഴുപതുകളിലും എണ്‍പതുകളിലും സമാന്തര സിനിമകളില്‍ സജീവമായിരുന്ന അദ്ദേഹം ജോണ്‍ അബ്രഹാം, കെ.പി കുമാരന്‍, ലെനിന്‍ രാജേന്ദ്രന്‍, കെ.ജി ജോര്‍ജ്ജ്, പത്മരാജന്‍, ഭരതന്‍ തുടങ്ങിയ സംവിധായകരുടെ സിനിമയിലെ സജീവ സാന്നിധ്യമായി.

1968 മുതല്‍ 11 വര്‍ഷം കേരളകൗമുദിയില്‍ ന്യൂസ് ഫോട്ടോഗ്രാഫറായിരുന്നു. 2012 ലെ കേരള ഫിലിംക്രിട്ടിക് അസോസിയേഷന്റെ ചലചിത്രപ്രതിഭ പുരസ്‌കാരവും 2014 ലെ കേരള ലളിതകലാ അക്കാദമിയുടെ പ്രത്യേക പുരസ്‌കാരവും നേടി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close