സ്വച്ഛ് ഭാരത്: ഗാംഗുലിക്കും കിരണ്‍ ബേദിക്കും മോദിയുടെ ക്ഷണം

swach bharath 2

സ്വച്ഛ് ഭാരത് പദ്ധതിയില്‍ ഭാഗമാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്‍പത് പേരെ കൂടി ക്ഷണിച്ചു. മുംബൈയിലെ ധാബാവാലകള്‍, ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് നായകന്‍ സൗരവ് ഗാംഗുലി, രാജ്യത്തെ പ്രഥമ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയായ കിരണ്‍ ബേദി, നാഗാലാന്‍ഡ് ഗവര്‍ണര്‍ പി.ബി. ആചാര്യ, നര്‍ത്തകി സോണാല്‍ മാന്‍സിങ്, ഹാസ്യതാരം കപില്‍ ശര്‍മ, ഈനാഡ് ഗ്രൂപ്പ് മേധാവി രാമോജി റാവു, ടി.വി. ടുഡെ ഗ്രൂപ്പ് ചെയര്‍മാന്‍ അരുണ്‍ പുരി, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ എന്നിവരെയാണ് മോദി ക്ഷണിച്ചത്. വാരണാസിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയശേഷമാണ് മോദി ഇവരെ ക്ഷണിച്ചത്.

വാരണാസിയിലെ അസ്സി ഘട്ട് മാതൃകാപരമായി ശുചീകരിച്ച സ്വയംസഹായ സംഘങ്ങളെയും മുനിസിപ്പല്‍ കോര്‍പ്പറേഷനെയും സംസ്ഥാന സര്‍ക്കാരിനെയും മോദി അഭിനന്ദിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close