സൈനിക നടപടി വിലയിരുത്താന്‍ കരസേനാമേധാവി അസമിൽ

army chief

ബോഡോ തീവ്രവാദികള്‍ക്കെതിരെയുള്ള സൈനിക നടപടി വിലയിരുത്താന്‍ കരസേനാമേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് അസമിലെത്തി. പ്രാദേശിക ഫീല്‍ഡ് കമാന്‍ഡര്‍മാരുമായി നേരിട്ട് സംസാരിച്ച കരസേനാമേധാവി ‘ഓപ്പറേഷന്‍ ഓള്‍ ഔട്ട്’ എന്ന് പേരിട്ട നടപടിയുടെ പുരോഗതി വിലയിരുത്തി. പിന്നീട് ഉന്നത സൈനികോദ്യോഗസ്ഥരുമായും അദ്ദേഹം ചര്‍ച്ചനടത്തി.

സംസ്ഥാനസര്‍ക്കാറുമായി സഹകരിച്ച് സംസ്ഥാനത്തെ എത്രയുംപെട്ടെന്ന് സാധാരണനിലയിലെത്തിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. സോണിത്പുര്‍, കൊക്രജാര്‍ ജില്ലകളിലെ 73 ആദിവാസികളെയാണ് ബോഡോ തീവ്രവാദികള്‍ ചൊവ്വാഴ്ച വെടിവെച്ചു കൊന്നത്. അക്രമങ്ങളെത്തുടര്‍ന്ന് 70,000 -ത്തോളം പേരാണ് ഭവനരഹിതരായത്. ഇവര്‍ക്കായി 77 ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

വെള്ളിയാഴ്ച ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായി സുഹാഗ് ചര്‍ച്ചനടത്തിയിരുന്നു. തീവ്രവാദികളോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും ഇവര്‍ക്കെതിരെ നടപടി ശക്തമാക്കണമെന്നുമാണ് കേന്ദ്രം നല്‍കിയ നിര്‍ദേശം. ബോഡോ തീവ്രവാദികള്‍ക്ക് സ്വാധീനമുണ്ടെന്ന് കരുതുന്ന ഭൂട്ടാന്‍ അതിര്‍ത്തിയിലെ ഉദല്‍ഗിരി, ബക്‌സ, ചിരാഗ് ജില്ലകളില്‍ അദ്ദേഹം വ്യോമനിരീക്ഷണം നടത്തും.

അക്രമം നടത്തിയവരെ കണ്ടെത്തുന്നതിനായി അസം-അരുണാചല്‍ പ്രദേശ് അതിര്‍ത്തിയിലും ഭൂട്ടാന്‍ അതിര്‍ത്തിയിലും സൈന്യം തിരച്ചിലാരംഭിച്ചു. ഭൂട്ടാന്‍ അതിര്‍ത്തി അടച്ചായിരിക്കും പരിശോധന. ഇതിനായി 50 കമ്പനി സൈന്യത്തെക്കൂടി അസമിലേക്കയച്ചിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close