വിഎച്ച്പിക്ക് മുസ്‌ളീം സംഘടനയുടെ പിന്തുണ; കമല്‍ഹാസന്‍ ചിത്രം നിരോധിക്കാന്‍

 kamal-hassan_13600437840ഉത്തമവില്ലന്‍ നിരോധിക്കാന്‍  വിശ്വഹിന്ദുപരിഷത്തിന്റെ പ്രതിഷേധത്തിന് മുസ്‌ളീം സംഘടനയുടെ പിന്തുണ. ഇന്ത്യന്‍ നാഷണല്‍ ലീഗ് ആണ് ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്ന ചിത്രം നിരോധിക്കണം എന്ന് ആവശ്യപ്പെടുന്ന വിഎച്ച്പി തീരുമാനത്തെ അനുകൂലിച്ച് പോലീസില്‍ പരാതി നല്‍കിയത്.വിശ്വരൂപത്തിലൂടെ മുസ്ളീം വികാരത്തെ വ്രണപ്പെടുത്താന്‍ ശ്രമിച്ച കമല്‍ഹാസന്‍ ഇപ്പോള്‍ ഉത്തമവില്ലന്‍ എന്ന ചിത്രത്തിലൂടെ ഹിന്ദുക്കള്‍ക്കളുടെ വികാരങ്ങളും ഹനിക്കുകയാണെന്ന് ഇന്ത്യന്‍ നാഷനല്‍ ലീഗ് തമിഴ്‌നാട് ഘടകം പറയുന്നു.വിശ്വഹിന്ദു പരിഷത് ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നേരത്തെ പരാതി നല്‍കിയത്.  മേയ് ഒന്നിനാണ് ഉത്തമവില്ലന്‍ റിലീസ് ചെയ്യുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close