രഘുബര്‍ ദാസ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

 

reghubardas

ബി.ജെ.പി. നേതാവ് രഘുബര്‍ ദാസ് ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയാകും. നിയമസഭാകക്ഷിയോഗം ഏകകണ്ഠമായാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഗോത്രവര്‍ഗവിഭാഗക്കാരനല്ലാത്ത സംസ്ഥാനത്തെ ആദ്യമുഖ്യമന്ത്രിയാണ് രഘുബര്‍ ദാസ്.സത്യപ്രതിജ്ഞ ഞായറാഴ്ച രാവിലെ പതിനൊന്നിന് റാഞ്ചിയിലെ മൊറബാദി ബിര്‍സ മുണ്ട ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.

ദേശീയനേതൃത്വത്തിന്റെ പിന്തുണയുള്ള രഘുബര്‍ ദാസിന്റെ പേര് പാര്‍ട്ടി കേന്ദ്ര നിരീക്ഷകന്‍ ജെ.പി. നഡ്ഡയാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 59-കാരനായ ദാസ് പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനും മുന്‍ ഉപ മുഖ്യമന്ത്രിയുമാണ്. ജംഷേദ്പുര്‍ ഈസ്റ്റ് മണ്ഡലത്തില്‍നിന്ന് അഞ്ചാംതവണയാണ് അദ്ദേഹം നിയമസഭയിലെത്തുന്നത്.

81 സീറ്റില്‍ 42 എണ്ണം നേടിയാണ് ജാര്‍ഖണ്ഡില്‍ ബി.ജെ.പി. സഖ്യം അധികാരത്തിലെത്തുന്നത്. സംസ്ഥാനചരിത്രത്തില്‍ ആദ്യമായാണ് കേവലഭൂരിപക്ഷത്തോടെ ഒരു കക്ഷി സര്‍ക്കാറുണ്ടാക്കുന്നത്. മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ അര്‍ജുന്‍ മുണ്ട പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് രഘുബര്‍ ദാസിന്റെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നുവന്നത്. സംസ്ഥാനത്ത് ന്യൂനപക്ഷവിഭാഗക്കാരുടെ നേതാവാണ് അദ്ദേഹം. വെള്ളിയാഴ്ച നടന്ന യോഗത്തിലേക്ക് അര്‍ജുന്‍ മുണ്ടയെയും ക്ഷണിച്ചിരുന്നു. വികസനവും പുരോഗതിയും ലക്ഷ്യമിട്ട് അഴിമതിവിമുക്തമായ ഭരണത്തിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുകയെന്ന് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട രഘുബര്‍ ദാസ് പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close