ദാവൂദിനെ ഉടന്‍ കൈമാറണമെന്ന് പാകിസ്താനോട് ഇന്ത്യ

 

dawood ibrahim

അധോലോകനേതാവ് ദാവൂദ് ഇബ്രാഹിമിനെ കൈമാറണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. ദാവൂദ് ഇബ്രാഹിം പാകിസ്താനിലെ കറാച്ചിയില്‍ ത്തന്നെയുണ്ടെന്ന് തെളിയിക്കുന്ന പുതിയ ടെലിഫോണ്‍സംഭാഷണം പുറത്തുവന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ആവശ്യം.

1993-ലെ മുംബൈ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ ദാവൂദിനെ ഉടന്‍ വിട്ടു നല്‍കണമെന്ന് ശനിയാഴ്ച ലഖ്‌നൗവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങാണ് പാകിസ്താനോട് ആവശ്യപ്പെട്ടത്. സ്‌ഫോടനക്കേസില്‍ ദാവൂദിന്റെ പങ്ക് വ്യക്തമാക്കുന്ന എല്ലാ തെളിവുകളും പാകിസ്താന് കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ഇന്ത്യ ദീര്‍ഘനാളായി ആവശ്യപ്പെടുന്ന കാര്യമാണിത്. ഭീകരതയ്‌ക്കെതിരെയുള്ള പാകിസ്താന്റെ പോരാട്ടം ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ ദാവൂദിനെ ഇന്ത്യക്ക് കൈമാറണമെന്നും റിജിജു ആവശ്യപ്പെട്ടു. 93-ലെ മുംബൈ സ്‌ഫോടനത്തില്‍ 250 പേരാണ് കൊല്ലപ്പെട്ടത്.

ദുബായിലുള്ള യാസിര്‍ എന്ന വ്യക്തിയുമായി ദാവൂദ് ഇബ്രാഹിം നടത്തുന്ന ടെലിഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങളാണ് കഴിഞ്ഞദിവസം ‘ന്യൂസ് മൊബൈല്‍.ഇന്‍’ എന്ന വാര്‍ത്താ പോര്‍ട്ടല്‍ പുറത്തുവിട്ടത്. ദുബായിലെ വസ്തുവ്യാപാരവുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും സംസാരിച്ചത്. ദാവൂദിന്റെ ദുബായിലെ ഇടപാടുകള്‍ നോക്കുന്നതും സാമ്പത്തികവിശകലനത്തിന് സഹായിക്കുന്നതും പാകിസ്താനിലെ പ്രമുഖന്റെ മകനായ യാസിര്‍ആണെന്ന് പോര്‍ട്ടല്‍ പറയുന്നു.

ദാവൂദ് കറാച്ചിയിലുണ്ടെന്ന് ഇന്ത്യ വളരെക്കാലമായി ആരോപിക്കുന്നുണ്ട്, എന്നാല്‍, പാകിസ്താന്‍ ഇത് നിഷേധിക്കുകയായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close