സുനില്‍ ഛേത്രി മികച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍

sunil chethri

ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഇന്ത്യന്‍ ഫുട്‌ബോളറായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയെ തെരഞ്ഞെടുത്തു. രണ്ടു ലക്ഷം രൂപയും ട്രോഫിയുമാണ് പുരസ്‌കാരം. ഇതു നാലാം തവണയാണ് ഛേത്രി പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരമായിരുന്ന സന്ദേശ് ജിംഗാനാണ് മികച്ച യുവതാരം. ബാലാ ദേവി മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടു.

നാലാം തവണയും മികച്ച ഇന്ത്യന്‍ ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഏറ്റവുമധികം തവണ ഈ പുരസ്‌കാരം നേടുന്ന താരമെന്ന ബഹുമതിയും ഛേത്രിക്ക് സ്വന്തമായി. 200, 2011, 2013 വര്‍ഷങ്ങളിലും ഛേത്രിയ്ക്കായിരുന്നു പുരസ്‌കാരം. മലയാളി താരം ഐ എം വിജയന്‍ മൂന്നു തവണ പുരസ്‌കാരം നേടിയിട്ടുണ്ട്.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം ഗോള്‍ നേടിയ താരവും ഛേത്രിയാണ്. 45 ഗോളുകളാണ് ഇന്ത്യന്‍ ജഴ്‌സിയില്‍ ഛേത്രി അടിച്ചു കൂട്ടിയത്. ക്ലബ് ഫുട്‌ബോളില്‍ ബംഗളുരു എഫ്‌സിയുടെ താരമാണ് 30കാരനായ ഛേത്രി. ഐ ലീഗ് ക്ലബ്ബുകളിലെ പരിശീലകരാണ് മികച്ച കളിക്കാരനെ തെരഞ്ഞെടുക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close