മണ്ഡലകാല പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു

sabarimala1

മണ്ഡലകാല പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു. മകരവിളക്ക് ഉത്സവത്തിനായി ഈ മാസം 30 വൈകിട്ട് 5.30 നാകും ഇനി നട തുറക്കുന്നത്. നട അടച്ചിരിക്കുന്ന സമയത്ത് പമ്പയില്‍ നിന്ന് തീര്‍ത്ഥാടകരെ മല ചവിട്ടാന്‍ അനുവദിക്കുന്നതല്ല.

41 ദിവസത്തെ കഠിന വ്രതത്തിന്റെ നാളുകള്‍ പൂര്‍ത്തിയാക്കിയാണ് ഇന്നലെ രാത്രി 10 മണിക്ക് ശബരിമല നട അടച്ചത്. വൃശ്ചികപ്പുലരിയുടെ ഐശ്വര്യം ഭക്തരിലേക്ക് പകര്‍ന്നു കൊണ്ടായിരുന്നു മണ്ഡലമാസ തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ചത്. തീര്‍ത്ഥാടനത്തിന്റെ ആദ്യ ദിനം മുതല്‍ തന്നെ എല്ലാവരുടെയും കണക്കു കൂട്ടലുകള്‍ തെറ്റിക്കുന്ന ജന പ്രവാഹത്തിന് കൂടിയാണ് ഈ മണ്ഡലകാലത്ത് ശബരിമല സാക്ഷ്യം വഹിച്ചത്.

അവധി ദിവസങ്ങളില്‍ തിരക്ക് ഇല്ലാതെയും, ആഴ്ചയുടെ ആദ്യ ദിവസങ്ങളില്‍ എല്ലാകണക്കുകൂട്ടലും തെറ്റിക്കുന്ന തീര്‍ത്ഥാക പ്രവാഹവുമായിരുന്നു ശബരിമലയിലേക്ക്. 18 മണിക്കൂര്‍ വരെ ക്യൂവില്‍ നിന്ന ശേഷം മാത്രം സന്നിധാനത്തെത്തി ദര്‍ശനം നടത്തിയവരും ഉണ്ടായിരുന്നു. ഇതിനിടെ അരവണക്ഷാമവും, ശരണമന്ത്രങ്ങള്‍ക്ക് പകരം തീര്‍ത്ഥാടക മുദ്രാവാക്യങ്ങള്‍ക്കും ഈ മണ്ഡലകാലം സാക്ഷ്യം വഹിച്ചു. വരുമാനത്തിന്റെ കാര്യത്തിലും സര്‍വ്വകാല റെക്കോര്‍ഡാണ് ശബരിമലയിലുണ്ടായത്. മണ്ഡലപൂജയ്ക്ക് മുന്‍പ് തന്നെ 100 കോടി കടന്ന വരുമാനം മണ്ഡലപൂജയ്ക്ക് ഒരു ദിവസം മാത്രം ശേഷിക്കെ 141 കോടിയിലുമെത്തി. തീര്‍ത്ഥാടകര്‍ക്കായി ആരംഭിക്കും എന്ന് കൊട്ടിഘോഷിക്കപ്പെട്ട ഒരു പദ്ധതിപോലും വെളിച്ചം കണ്ടില്ല എന്ന പ്രത്യേകതയും പതിവുപോലെ ഈ മണ്ഡലകാലത്തുമുണ്ടായി. എന്നിരുന്നാലും വലിയ വിവാദങ്ങള്‍ക്കൊന്നും ഇടനല്‍കാതെയാണ് മണ്ഡലകാലം അവസാനിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close