എയര്‍ ഏഷ്യ വിമാനം കടലില്‍ തകര്‍ന്നു വീണിരിക്കാമെന്ന് തിരച്ചില്‍ സംഘം

air asia

162 പേരുമായി കാണാതായ എയര്‍ ഏഷ്യ വിമാനം കടലില്‍ തകര്‍ന്നു വീണിരിക്കാമെന്ന് ഇന്തോനീഷ്യന്‍ തിരച്ചില്‍ സംഘം. വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കടലില്‍ താണുപോയിരിക്കാനാണ് സാധ്യതയെന്നും സംഘം വ്യക്തമാക്കി. വിമാനത്തിനായുളള തിരച്ചില്‍ ജാവ കടലില്‍ തുടരുകയാണ്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിമാനത്തെക്കുറിച്ചുളള സൂചനകള്‍ ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇന്തൊനീഷ്യ, മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. മലേഷ്യയുടെ മൂന്നു കപ്പലുകളും മൂന്നു വിമാനങ്ങളും കൂടി ഇന്ന് തിരച്ചിലിലിനുണ്ട്. ആവശ്യമെങ്കില്‍ സഹായിക്കാനായി ഇന്ത്യ മൂന്നു കപ്പലുകളും ഒരു വിമാനവും സമുദ്ര നിരീക്ഷണ സംവിധാനങ്ങളും തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. ഇന്നലെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് 11 മണിക്കൂര്‍നേരം തിരച്ചില്‍‌ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close