ശിവഗിരി ഒരുങ്ങി: തീര്‍ഥാടനം ഇന്നു തുടങ്ങും

 

sivagiri

82ാമത് ശിവഗിരി തീര്‍ഥാടനത്തിന് ഇന്ന് ഔപചാരിക തുടക്കം. വിവിധ കേന്ദ്രങ്ങളില്‍ നിന്നാരംഭിച്ച പദയാത്രകള്‍   ശിവഗിരിയിലെത്തി.

1928 ല്‍ ശ്രീനാരയണ ഗുരു തീര്‍ഥാടനത്തിന് അനുമതി നല്‍കിയ കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണത്തില്‍ നിന്ന് ധര്‍മ്മ പതാക എത്തുന്നതോടെയാണു ശിവഗിരി തീര്‍ഥാടനത്തിനു തുടക്കമാകുന്നത്. ഗുരുവിന്റെ എട്ട് തീര്‍ഥാടക ലക്ഷ്യങ്ങള്‍ അനുസ്മരിച്ച് ഭക്തര്‍ ശിവഗിരിയിലേക്ക് ഒഴുകിയെത്തും. വിവിധ  പദയാത്രകള്‍ ശിവഗിരിയില്‍ സംഗമിക്കും. മൂന്നു ദിവസങ്ങളിലായി 12 സമ്മേളനങ്ങളാണ് ശിവഗിരിയില്‍ നടക്കുന്നത്.

ലോക സമാധാനത്തിനായി 10 കിലോമീറ്റര്‍ നീളമുള്ള ഒറ്റക്കടലാസില്‍ ദൈവദശക രചനക്കും തീര്‍ഥാടന കാലത്തു വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 11 ഭാഷകളിലായി ദൈവദശകം എഴുതിത്തീര്‍ത്ത് ഐക്യരാഷ്ട്ര സഭയ്ക്കു കൈമാറാനാണ് തീരുമാനം.

ഇരുപതിനായിരം പേര്‍ക്കിരിക്കാവുന്ന പന്തല്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ശിവഗിരിയിലേക്ക് കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വ്വീസ് തുടങ്ങി ഭക്തക്കുള്ള സൗകര്യങ്ങളും പൂര്‍ത്തിയായി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close