മുംബൈ ഭീകരാക്രമണക്കേസ് പ്രതി ലഖ്‌വി ജയില്‍മോചിതനാകും

mumbai terrorist attacker

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി സാഖി ഉര്‍ റഹ്മാന്‍ ലഖ്‌വിയെ ജാമ്യം ലഭിച്ചതിനുശേഷവും തടവിലാക്കാനുള്ള ഉത്തരവ് പാകിസ്താനിലെ ഹൈക്കോടതി സ്റ്റേചെയ്തു. ഭീകരാക്രമണക്കേസിലെ മുഖ്യപ്രതികളിലൊരാളും ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡറുമായ ലഖ് വിക്ക് ജാമ്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ എതിര്‍പ്പ് പരിഗണിച്ച് വീണ്ടും തടവിലാക്കാന്‍ ഉത്തരവിടുകയായിരുന്നു.

ലഖ്വിക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്ലാമാബാദിലെ ഭീകരവിരുദ്ധ കോടതി ജാമ്യം അനുവദിച്ചത്. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 2009ലാണ് ലഖ്വി ഉള്‍പ്പെടെ ഏഴുപേരെ പാക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റുചെയ്തത്. ഇവരെ റാവല്‍പിണ്ടിയിലെ അദിയാല ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. ജാമ്യം ലഭിക്കാന്‍ അഞ്ചുലക്ഷം പാകിസ്താന്‍ രൂപ ലഖ്വി കെട്ടിവെച്ചിരുന്നു.

2008 നവംബര്‍ 26ന് നടന്ന ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായിരുന്നു 54കാരനായ ലഖ്വി. കടല്‍മാര്‍ഗം മുംബൈയിലെത്തി 166 പേരെ വധിച്ച പത്തംഗ ലഷ്‌കര്‍ സംഘത്തിന് പരിശീലനം നല്‍കിയതും ഇയാളായിരുന്നു. ലഷ്‌കര്‍ഇത്വയ്ബയുടെ സ്ഥാപകരില്‍ ഒരാളാണ് ലഖ്വി. ഇയാള്‍ക്കൊപ്പം മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കൊടുംഭീകരന്‍ ഹാഫിസ് സയീദ് പാക് മണ്ണില്‍ സ്വതന്ത്രനായി വിഹരിക്കുകയാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close