സംവിധായകന്‍ മധു കൈതപ്രം അന്തരിച്ചു

madhu kaithapram

സംവിധായകന്‍ മധു കൈതപ്രം(44) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹത്തിനു നാളുകളായി ചികിത്സയിലായിരുന്നു.

ഏകാന്തമാണ് ആദ്യ ചിത്രം. ഈ ചിത്രത്തിലൂടെ 2006ല്‍ മികച്ച നവാഗതസംവിധായകനുള്ള ദേശീയ പുരസ്‍കാരം ലഭിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പുരസ്‌കാരവും ഈ ചിത്രത്തിനു ലഭിച്ചിരുന്നു. ഈ ചിത്രത്തിലൂടെയാണ് തിലകന് ദേശീയതലത്തില്‍ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിക്കുന്നത്.  ‘മധ്യവേനല്‍’(2009) ‘ഓര്‍മ്മമാത്രം’(2011) ‘വെള്ളിവെളിച്ചത്തില്‍’(2014) എന്നിവയാണ് മധു കൈതപ്രത്തിന്റെ മറ്റു ചിത്രങ്ങള്‍. സാമൂഹ്യ പ്രാധാന്യവും പ്രതിബദ്ധതയും ഉള്ള ചിത്രമെന്ന നിലയ്‍ക്കു മധ്യവേനലിന് കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

പയ്യന്നൂരിലെ ഫിലിം സൊസൈറ്റിയിലൂടെയും അമേച്ചര്‍ നാടകങ്ങളിലൂടെയും കലാരംഗത്തെത്തിയ മധു കൈതപ്രം ജയരാജിന്റെ സംവിധാന സഹായിയായാണ് സിനിമയിലെത്തുന്നത്. കളിയാട്ടമടക്കമുള്ള സിനിമകളിലാണ് ജയരാജിനൊപ്പം മധു കൈതപ്രം പ്രവര്‍ത്തിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close