ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്

sabarimala1

ശബരിമലയില്‍ അഭൂതപൂര്‍വ്വമായ ഭക്തജന തിരക്ക് . തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് നടത്തിയ ശ്രമങ്ങള്‍ പാളിപ്പോയതായും ഭക്തര്‍ക്ക് പരാതിയുണ്ട്. മകരവിളക്ക് മഹോത്സവത്തിനായി നടതുറന്നപ്പോള്‍ ദര്‍ശനത്തിനുള്ള നിര ശബരിപീഠം വരെ നീണ്ടു. കാത്ത് നിന്നവരില്‍ അധികപേരും നടതുറക്കുന്നതിന് രണ്ട് ദിവസം മുന്‍പ് പമ്പയിലെത്തിയവര്‍. കാത്ത്‌നില്‍പ്പ് നീണ്ടപ്പോള്‍ ചിലര്‍ക്യൂവില്‍ നിന്ന് പുറത്ത് ഇറങ്ങി വനത്തിലെ കുറുക്ക് വഴികളിലൂടെ സന്നിധാനത്ത് എത്താന്‍ തുടങ്ങിയതോടെ സന്നിധാനത്തും തിരക്ക് വര്‍ദ്ധിച്ചു. സന്നിധാനത്തെ പതിനെട്ടാം പടിക്ക് താഴെ തിക്കും തിരക്കുമായി. പടികയറുന്നതിലെ വേഗതകുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ പാളി. തീര്‍ത്ഥാടകരില്‍ ചിലര്‍കുഴഞ്ഞ് വീണുപുതുതായി ഡ്യൂട്ടിക്ക് എത്തിയ പോലീസ് ഉദ്യോഗസ്ഥരായതിനാല്‍ പലസ്ഥലങ്ങളിലും തിരക്ക് നിയന്ത്രിക്കുന്നതില് പാളിച്ചകള്‍ ഉണ്ടായി.വെര്‍ച്വല്‍ ക്യൂ ടിക്കറ്റുമായി സന്നിധാനത്ത് എത്താന്‍ വന്ന തീര്‍ത്ഥാടകരെ മരക്കൂട്ടത്ത് തടഞ്ഞതായും പരാതിയുണ്ട്. തിരക്ക് കണക്ക് നടഅടച്ചത് രാത്രിപതിനൊന്നെ മുക്കാലിനായിരുന്നു. ഇതിനിടയില്‍ മഴകൂടി പെയ്യതതോടെ വിരിവെക്കാന്‍ സ്ഥലംപോലും കിട്ടാതെ തീര്‍ത്ഥാടകര്‍ വലഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close