ബെംഗളൂരു സ്ഫോടനം: പ്രതികളെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം

bengaluru blast1

ബെംഗളൂരുവിലെ ചര്‍ച്ച് സ്ട്രീറ്റിലുണ്ടായ സ്ഫോടനത്തിലെ പ്രതികളെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ പുതുവല്‍സര ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.

സിമി , അല്‍ ഉമ തുടങ്ങിയ തീവ്രവാദ സംഘടനകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമക്കുന്നത്. സംഭവസ്ഥലത്തുനിന്നും ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് പ്രതികളെക്കുറിച്ച് പൊലീസിന് സുചനകള്‍ ലഭിച്ചിട്ടില്ല. സ്ഫോടകവസ്തു പ്രാദേശികമായി നിര്‍മിച്ചതാണെന്നാണ് പ്രാഥമികവിവരം. 20­10ലും 2013ലും ബെംഗളൂരുവിലുണ്ടായ ചെറുസ്ഫോടനങ്ങളുമായി ചര്‍ച്ച് സട്രീറ്റ് സ്ഫോടനത്തിനുള്ള സമാനതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഡി.സി.പി അലോക്്കുമാറിന്‍റെ നേതൃത്വത്തില്‍ പതിമൂവായിരം പൊലീസുകാരെയാണ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുള്ളത്.

ഒരാഴ്ചക്കാലം നഗരത്തില്‍ സുരക്ഷാപരിശോധനകള്‍ കര്‍ശനമാക്കും. പുതുവല്‍സരദിനത്തില്‍ പുലര്‍ചെ ഒരുമണിവരെ മാത്രമാണ് ബാറുകള്‍ക്കും പബ്ബുകള്‍ക്കും പ്രവര്‍ത്തനാനുമതിയുള്ളത്.നിലവില്‍ സംസ്ഥാനസര്‍ക്കാരിന്‍റെ അന്വേഷണത്തോട് എന്‍.െഎ.എ സഹകരിക്കുന്നുണ്ട്. അന്വേഷണച്ചുമതല പൂര്‍ണമായും എന്‍.െഎ.എ ഏറ്റെടുക്കുമെന്നാണ് സൂചന.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close