യാക്കുബ് കേസില്‍ വിധി പറഞ്ഞ ജഡ്ജിക്ക് ഭീഷണിക്കത്ത്

11059679_847374588649470_4034602625603631282_nയാക്കൂബ് മേമന്റെ വധശിക്ഷ ശരിവെച്ച സുപ്രീം കോടതി ബഞ്ചിലെ ജസ്റ്റിസ് ദീപക് മിശ്രക്ക് ഭീഷണിക്കത്ത്. ഊമക്കത്ത് ലഭിച്ച പശ്ചാത്തലത്തില്‍ ദില്ലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദീപക് മിശ്രക്ക് ദില്ലി പൊലീസ് സുരക്ഷ ശക്തമാക്കി.
ജൂലൈ 30ന് വളരെ മുമ്പ് തന്നെ ദീപക് മിശ്രയുടെയും ബെഞ്ചിലെ മറ്റ് അംഗങ്ങള്‍ക്കും സര്‍ക്കാര്‍ സുരക്ഷ ശക്തമാക്കിയിരുന്നു. വധഭീഷണിയുള്ള കത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ഇതിനിടെ യാക്കൂബിനെ തൂക്കിക്കൊന്ന ദിവസം ടൈഗര്‍ മേമന്‍ വീട്ടിലേക്ക് വിളിച്ചിരുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നു . യാക്കൂബിന്‍റെ മരണത്തിന് പകരം വീട്ടുമെന്ന് ടൈഗര്‍ മേമന്‍ പറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭാഷണം 3 മിനിറ്റോളം നീണ്ടുനിന്നു . ടെലിഫോണ്‍ സംഭാഷണം പൊലീസ് പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട് .

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close