എയര്‍ ഏഷ്യ ദുരന്തം: 6 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

air asia1

ജാവ കടലില്‍ തകര്‍ന്നുവീണ എയര്‍ഏഷ്യവിമാനത്തിലെ മൂന്ന് യാത്രക്കാരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് രാവിലെ കണ്ടെടുത്തു. മോശംകാലാവസ്ഥയെതുടര്‍ന്ന് ഇന്നലെ രാത്രിനിര്‍ത്തിവച്ച തെരച്ചില്‍ ഇന്നുരാവിലെയാണ് പുനരാരംഭിച്ചത്. കടലിന് മുകളില്‍ ഒഴുകിനടക്കുന്ന നിലയില്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ ഇതില്‍ ആറ് മൃതദേഹങ്ങള്‍ മാത്രമാണ് ഇതുവരെ കടലില്‍നിന്ന് വീണ്ടെടുക്കാനായത്. മോശംകാലാവസ്ഥ കടലിലെ തെരച്ചിലിന് ഇപ്പോഴും തടസംസൃഷ്ടിക്കുന്നുണ്ട്. ഇന്തോനേഷ്യക്കൊപ്പം മലേഷ്യ, സിംഗപ്പൂര്‍, ദക്ഷിണകൊറിയ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധസംഘങ്ങളും തെരച്ചിലില്‍ പങ്കെടുക്കുന്നു. ഇവരെ സഹായിക്കുന്നതിനായി ചൈനയുടെ ഒരു പടക്കപ്പലും രണ്ട് എയര്‍ക്രാഫ്റ്റുകളും പുറപ്പെട്ടിട്ടുണ്ട്. അപകടത്തില്‍പെട്ട വിമാനത്തില്‍ ആകെ 162 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close