കൊല്ലം ചാത്തന്നൂരില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ആറു മരണം

accident1

കൊല്ലം ചാത്തന്നൂരില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറു യുവാക്കള്‍ മരിച്ചു. കൊല്ലം ടി.കെ.എം എഞ്ചിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ ബി.ടെക്ക് വിദ്യാര്‍ഥികളാണ് മരിച്ച ആറു പേരും. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം.

പുതുവര്‍ഷ പുലരില്‍ ദേശീയപാതയിലുണ്ടായ അപകടത്തില്‍ ആറു ജീവനാണ് പൊലിഞ്ഞത്.തിരുവനന്തപുരം ഭാഗത്ത് നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന കാറും പാരിപ്പള്ളി ഐ•ഒ.സി പ്ലാന്‍ററിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും പൊലീസും ചേര്‍ന്ന് കാര്‍ പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ആറു പേരും തല്‍ക്ഷണം മരിക്കുകയായിരുന്നു. കാര്‍ ഒാടിച്ചിരുന്ന കൊല്ലം തിരുമുല്ലാവാരം സ്വദേശി നിക്സന്‍ എബി മാത്യൂ,കിളികൊല്ലൂര്‍ സ്വദേശി അജു പ്രകാശ്, കരിക്കോട് സ്വദേശി സയ്യദ് ഇന്‍സമാം എ തങ്ങള്‍ ,കോതമംഗലം സ്വദേശി അരുണ്‍ കെ സാബു, ,കോഴഞ്ചേരി സ്വദേശി സിജോ ജോര്‍ജ് ജോണ്‍ എന്നിവരാണ് മരിച്ചത്. മറ്റൊരു വാഹനത്തെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ കാര്‍ ടാങ്കറില്‍ വന്നിടിക്കുകയായിരുന്നു ടാങ്കറിന്‍റെ ഡ്രൈവറായ താമര പറഞ്ഞു.

ഇടിയുടെ ആഘാതത്തില്‍ കാര്‍ ടാങ്കറിന് അടിയിലായി.തുടര്‍ന്ന ടാങ്കര്‍ പിന്നോട്ട് എടുത്തതാണ് കാര്‍ പൊളിച്ചത്.കാര്‍ ഓടിച്ചിരുന്ന യുവാവിന്‍റെ മൃതദേഹം ഒരു മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാന്‍ കഴിഞ്ഞത്. . അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതകുരുക്കുണ്ടായി. കാറിന്‍റെ അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് നിഗമനം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close