ലോകം പുതുവര്‍ഷലഹരിയിൽ

2015

ലോകമെങ്ങും പുതുവര്‍ഷലഹരിയില്‍. 2014ന് വിടനല്‍കി 2015ന് ആവേശ്വജ്വലമായ വരവേല്‍പ്പ്. പുതുവര്‍ഷത്തെ ആദ്യം വരവേറ്റത് ന്യൂസീലന്‍ഡ് ആണ്. ഓക്്ലന്‍ഡില്‍ നടന്ന പുതുവല്‍സരാഘോഷങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് ന്യൂസീലന്‍ഡ് പുതുവര്‍ഷത്തിലേക്ക് കടന്നത്. ഓക്്്ലന്‍ഡിെല സ്ൈക ടവറിലെ കൂറ്റന്‍ ക്ലോക്കിലെ കൗണ്ട് ഡൗണോട് കൂടിയായിരുന്നു ന്യൂസിലന്‍ഡ് പുതുവല്‍സരത്തെ വരവേറ്റത്. വര്‍ണശബളമായ കരിമരുന്ന് പ്രയോഗവും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

ഓസ്ട്രേലിയയാണ് പുതുവര്‍ഷം ആദ്യം ആഘോഷിച്ച മറ്റൊരു രാജ്യം. സിഡ്നിയിലും ലക്ഷക്കണക്കിന് ആളുകളാണ് പുതുവല്‍സരാഘോഷങ്ങള്‍ക്ക് ഒത്തുകൂടിയത്്. ഇന്ത്യന്‍സമയം ആറരയ്ക്കായിരുന്നു ഒാസ്ട്രേലിയയിലെ പുതുവര്‍ഷപ്പിറവി. എയര്‍ ഏഷ്യ വിമാനാപകടത്തെ തുടര്‍ന്ന് ഇന്തൊനീഷ്യയില്‍ ഇത്തവണ പുതുവല്‍സരാഘോഷങ്ങളില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close