ന്യൂഇയര്‍ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 36 മരണം

china newyear celebration

ചൈനയിലെ ഷാങ്ഹായില്‍ ന്യൂഇയര്‍ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 36 പേര്‍ മരിച്ചു. 42ലേറെ പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും ചൈനീസ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഷാങ്ഹായിലെ അണക്കെട്ടിന്റെ പരിസര പ്രദേശത്ത് പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി തടിച്ചുകൂടിയവരാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തിനിടയാക്കിയ യഥാര്‍ത്ഥകാരണം ഇപ്പോഴും അവ്യക്തമാണ്. സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ അനുസരിച്ച് കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടതായി സംശയമുണ്ട്. എത്രപേരാണ് ആഘോഷങ്ങള്‍ക്കായി ഇവിടെ എത്തിച്ചേര്‍ന്നിരുന്നത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ അറിവായിട്ടില്ല. കഴിഞ്ഞ വര്‍ഷം മൂന്ന് ലക്ഷം പേരാണ് അപകടം നടന്ന സ്ഥലത്ത് പുതുവര്‍ഷാഘോഷങ്ങള്‍ക്കായി തടിച്ചുകൂടിയിരുന്നത്. ഇത്തവണ എത്തിയവരുടെ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close