എന്‍.എസ്.എസ്. ശതാബ്ദി ആഘോഷം സമാപിച്ചു

nss 100

പ്രവര്‍ത്തനത്തിന്റെ രണ്ടാം നൂറ്റാണ്ടിലും, സമുദായ പരിഷ്‌കരണവും രാജ്യസേവനവും തുടരുമെന്ന പ്രതിജ്ഞയോടെ പെരുന്നയില്‍ എന്‍.എസ്.എസ് ശതാബ്ദിയാഘോഷം സമാപിച്ചു. ശതാബ്ദിയാഘോഷ സമാപനസമ്മേളനം ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ഡോ. കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു.

അതിനുമുമ്പ് മന്നംജയന്തി സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനംചെയ്തു. എന്‍.എസ്.എസ്.ശതകം എന്ന പുസ്തകം അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി പ്രകാശനംചെയ്തു. മോഹന്‍ലാല്‍, അഡ്വ. പി.എസ്.ശ്രീധരന്‍പിള്ള എന്നിവര്‍ സംസാരിച്ചു.

പുതിയ കെട്ടുംമട്ടുമായാണ് നായര്‍ സര്‍വീസ് സൊസൈറ്റി നൂറ് വയസ്സ് പിന്നിട്ടത്. കരയോഗങ്ങളുള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും പുതുനിറമണിഞ്ഞു. പിന്തുടര്‍ന്നവയില്‍നിന്ന് വ്യത്യസ്തമായ കര്‍മ്മപരിപാടികള്‍ തുടങ്ങി. വ്യാഴാഴ്ച പെരുന്നയില്‍ നടന്ന നായര്‍ പ്രതിനിധിസമ്മേളനത്തില്‍, ആഘോഷക്കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അക്കമിട്ട് നിരത്തി.

ഒരുനൂറ്റാണ്ടുകാലം സമുദായം വിയര്‍പ്പൊഴുക്കി നേടിയവയെല്ലാം സംരക്ഷിക്കാനുളള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. അതിന്റെ ഭാഗമായി സ്ഥാപനങ്ങളെല്ലാം നവീകരിച്ചു. കല്ലില്‍വിരിഞ്ഞ കവിതയാണ് പെരുന്നയിലെ എന്‍.എസ്.എസ്. ഹിന്ദു കോളേജ്. സമുദായാചാര്യന്‍ നേരിട്ട് പണിയിച്ച സ്ഥാപനം. പക്ഷേ, കാലം കേടുപാടുകള്‍ വരുത്തിയിരുന്നു. അതുള്‍പ്പെടെയുള്ളവ നവീകരിച്ചെന്ന് സുകുമാരന്‍നായര്‍ പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close