സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെയും വിമാന ഇന്ധനത്തിന്റെയും വില കുറച്ചു

lpg cylender

സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെയും വിമാന ഇന്ധനത്തിന്റെയും വില കുറച്ചു. സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില 43.50 രൂപയാണ് കുറച്ചത്. വിമാന ഇന്ധനത്തിന്റെ വില 12.5 ശതമാനമാണ് കുറച്ചത്. പ്രാദേശിക നികുതികളും മറ്റും കണക്കാക്കുമ്പോള്‍ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും.

14.2 കിലോഗ്രാമിന്റെ എല്‍.പി.ജി കുറ്റിയുടെ വില ഡല്‍ഹിയില്‍ 752 രൂപയില്‍ നിന്ന് 708.50 രൂപയായി കുറയും. തുടര്‍ച്ചയായി അഞ്ചാംതവണയാണ് കമ്പോള നിരക്കിലുള്ള പാചകവാതകവില കുറയ്ക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് 113 രൂപ കുറച്ചിരുന്നു. നിരക്കുകള്‍ തുടര്‍ച്ചയായി കുറച്ചതിന്റെ ഫലമായി ഇതുവരെയായി സബ്‌സിഡിയില്ലാത്ത പാചകവാതകവിലയില്‍ 214 രൂപ കുറവുണ്ടായിട്ടുണ്ട്.

അതേസമയം, സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വില 417 രൂപയായി തുടരും. അന്താരാഷ്ട്രകമ്പോളത്തില്‍ അസംസ്‌കൃത എണ്ണയുടെ വില വീപ്പയ്ക്ക് 57.33 ഡോളര്‍ മാത്രമാണ്. കഴിഞ്ഞകൊല്ലം 48 ശതമാനമാണ് വില കുറഞ്ഞത്. ഇത് കണക്കിലെടുത്താണ് ആഭ്യന്തരവില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചത്.

അഞ്ചുകൊല്ലത്തിനിടയിലെ ഏറ്റവും കുറഞ്ഞതലത്തിലേക്ക് വില എത്തിയതോടെയാണ് വിമാന ഇന്ധനത്തിന്റെ വില കുറച്ചത്. ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ എന്ന വിമാനഇന്ധനം ഡല്‍ഹിയില്‍ 7521 രൂപയാണ് കിലോലിറ്ററിന് കുറച്ചത്. കിലോലിറ്ററിന് പുതിയ വില 52,423 രൂപയാണ്. 2002 ഏപ്രിലില്‍ വിമാനഇന്ധന വിലനിയന്ത്രണം എടുത്തുകളഞ്ഞ ശേഷമുള്ള വന്‍ വിലകുറയ്ക്കലാണിത്. കഴിഞ്ഞ ഡിസംബറില്‍ വിമാനഇന്ധനവില കിലോലിറ്ററിന് 2595 രൂപ കുറച്ചിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close