ബി.ജെ.പി അംഗത്വവിതരണം: ഓണ്‍ലൈനില്‍ രണ്ടര ലക്ഷം കഴിഞ്ഞു

 

bjp

കേരളത്തില്‍ പാര്‍ട്ടിയുടെ അംഗസംഖ്യ 40 ലക്ഷമാക്കാന്‍ ലക്ഷ്യമിട്ടുള്ള ബി.ജെ.പിയുടെ അംഗത്വവിതരണ പരിപാടി തുടങ്ങി. തിങ്കളാഴ്ച രാവിലെ ആരംഭിച്ച ഭവനസന്ദര്‍ശന പരിപാടിയില്‍ സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ പങ്കെടുത്തു.ഒരോ ബൂത്തിലും അഞ്ച് പ്രവര്‍ത്തകര്‍ വീതമുള്ള മൂന്നു സ്‌ക്വാഡുകളാണ് വീടുകളില്‍ കയറിയത്. ഈ രീതിയില്‍ ഒരു പഞ്ചായത്തില്‍ കുറഞ്ഞത് 25 സ്‌ക്വാഡുകളും പരമാവധി 45 സ്‌ക്വാഡുകളും പങ്കെടുത്തതായി നേതാക്കള്‍ അറിയിച്ചു.

ഇതിനു പുറമേ ഓണ്‍ലൈന്‍ വഴിയുള്ള അംഗത്വവിതരണവും നടക്കുന്നുണ്ട്.ഓണ്‍ലൈന്‍ വഴി ഇതുവരെ രണ്ടരലക്ഷം പേര്‍ അംഗത്വം നേടി.
ഭവനസന്ദര്‍ശനം വഴി പാര്‍ട്ടിയില്‍ പുതുതായി അംഗങ്ങളെ ചേര്‍ക്കുന്നതിന് ജനവരി ഒന്നു മുതല്‍ മൂന്നു മാസക്കാലമാണ് ദേശീയ നേതൃത്വം നിശ്ചയിച്ചിരിക്കുന്ന കാലപരിധി. ഇത് കേരളത്തില്‍ ഒരുമാസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് പ്രവര്‍ത്തനത്തിന്റെ ചുമതല.കേരളത്തില്‍ ബി.ജെ.പിക്ക് നിലവില്‍ എട്ടു ലക്ഷം അംഗങ്ങളാണുള്ളത്. 19 ലക്ഷം വോട്ടാണ് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ലഭിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close