സ്‌ഫോടകവസ്തുക്കളുമായി വന്ന പാക് ബോട്ട് ഇന്ത്യന്‍ തീരസേന തകര്‍ത്തു

terrorist in sea

ഇന്ത്യന്‍ തീരം ലക്ഷ്യമിട്ട് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും നിറച്ച് പാകിസ്താനില്‍ നിന്നു വരികയായിരുന്ന മത്സ്യബന്ധനബോട്ട് ഇന്ത്യന്‍ തീര സംരക്ഷണ സേന തകര്‍ത്തു. കോസ്റ്റ് ഗാര്‍ഡ് തടഞ്ഞതിനെ തുടര്‍ന്ന് ബോട്ടിലുണ്ടായിരുന്ന ചാവേറുകള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

ജനവരി ഒന്നിന് പുലര്‍ച്ചെ ഗുജറാത്തിലെ പോര്‍ബന്തറിന് 365 കിലോമീറ്റര്‍ അകലെ അറബിക്കടലിലാണ് സംഭവം. കറാച്ചിക്ക് സമീപത്തെ കേതി ബണ്ടറില്‍ നിന്നാണ് ഈ ബോട്ട് യാത്ര പുറപ്പെട്ടത്.

നാലുപേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. സംശയം തോന്നിയ കോസ്റ്റ്ഗാര്‍ഡ് ബോട്ടിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഒരു മണിക്കൂര്‍ നേരം പിന്തുടര്‍ന്നാണ് ഇവര്‍ക്ക് ബോട്ട് പിടികൂടാനായത്.

കോസ്റ്റ് ഗാര്‍ഡിനെ കണ്ടതോടെ വേഗത കൂട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായരിുന്നു ബോട്ട്. സ്‌ഫോടനം നടന്ന ഉടനെ ബോട്ട് പൂര്‍ണമായി കടലില്‍ മുങ്ങിപ്പോയി. ബോട്ടിന്റെ അവിശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

മുംബൈയിലേതിന് സമാനമായ ഭീകരാക്രമണം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് സംശയിക്കുന്നുണ്ട്. ഗോവയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും അഭ്യൂഹമുണ്ട്.

2008 നവംബര്‍ 26ന് മത്സ്യബന്ധനബോട്ടിലെത്തിയാണ് അജ്മല്‍ കസബും കൂട്ടരും മുംബൈയില്‍ ഭീകരാക്രമണം നടത്തിയത്. മുംബൈയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ചാവേര്‍ ആക്രണത്തില്‍ 164 പേരാണ് കൊല്ലപ്പെട്ടത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close