സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും വില കൂടി

petrol

സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും വില കൂടി. സംസ്ഥാന സര്‍ക്കാര്‍ വില്‍പന നികുതി കൂട്ടിയതിനെ തുടര്‍ന്നാണ് വില വര്‍ധന. ആഗോള തലത്തില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞസാഹചര്യത്തില്‍ ഇന്ധനവിലയും കുറയുമെന്ന് പ്രതീക്ഷിച്ചിരുന്ന മലയാളികള്‍ക്ക് തിരിച്ചടിയായി സര്‍ക്കാരിന്‍റെ തീരുമാനം. വില്‍പന നികുതി വര്‍ധിപ്പിച്ചതോടെ പെട്രോള്‍ ലീറ്ററിന് 61 പൈസവരെയാണ് കൂടുക. ഡീസലിന് 46 പൈസയും. വിവിധ ജില്ലകളില്‍ നിലവില്‍ വരുന്ന വില ഇപ്രകാരമാണ്.

രാജ്യാന്തര വിലയനുസരിച്ച് പെട്രോള്‍ ലീറ്ററിന് 3 രൂപ 32 പൈസയും ഡീസലിന് 3 രൂപയും കുറയേണ്ടതായിരുന്നു. എന്നാല്‍ എക്സൈസ് തീരുവ രണ്ടുരൂപവച്ച് കൂട്ടിയതുമൂലം ഈ വിലക്കുറവ് രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ലഭിച്ചില്ല. വില അതേനിലവാരത്തില്‍ നില്‍ക്കുമെന്ന പ്രഖ്യാപനങ്ങള്‍ക്കിടെയാണ് സംസ്ഥാനത്ത് ഇപ്പോഴത്തെ വില്‍പന നികുതി വര്‍ധന. കഴിഞ്ഞ മാസം പതിനാറാം തീയതിക്കുശേഷം ഇപ്പോഴാണ് ഇന്ധനത്തിന്‍റെ വില പരിഷ്കരിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close