എബോള ബാധിതരുടെ എണ്ണം 20,000 കടന്നതായി ലോകാരോഗ്യ സംഘടന

ebola

എബോള രോഗം ബാധിച്ചവരുടെ എണ്ണം 20,000 കടന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. രോഗബാധയെ തുടര്‍ന്ന് ഇതുവരെ 7,989 പേര്‍ മരിച്ചതായും സംഘടന അറിയിച്ചു. ജനുവരി രണ്ടിനാണ് സംഘടന 2014-ലെ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് എബോള രോഗം മറ്റു രാജ്യങ്ങളിലേയ്ക്കും പടര്‍ന്നു പിടിച്ചത്. ലൈബീരിയ, ഗ്വിനിയ, സിറാലിയോണ്‍ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളാണ് എബോളരോഗ ഭീതിയില്‍ അകപ്പെട്ടത്. ഇതില്‍ സിറാലിയോണില്‍ 9,633 പേരില്‍ രോഗബാധ സ്ഥിരീകരിച്ചു, 2,827 പേര്‍ മരണത്തിനു കീഴടങ്ങി. ലൈബീരിയയില്‍ 3,423 പേരും മരിച്ചു.

1976-ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് കോംഗോയിലുള്ള എബോള നദിക്കരയില്‍ താമസിച്ചിരുന്നവരിലാണ് ആദ്യമായി രോഗം കണ്ടത്. അതിനു ശേഷം കഴിഞ്ഞ വര്‍ഷമാണ്‌ എബോള സ്ഥിരീകരിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close