ഭീകരാക്രമണശ്രമം: ഗുജറാത്ത് തീരത്ത് സംശയാസ്പദമായി ഒരു കപ്പല്‍കൂടിയെന്ന് സൂചന

gujrat port

ഗുജറാത്ത് തീരത്ത് സംശയാസ്പദമായസാഹചര്യത്തില്‍ ഒരു കപ്പല്‍ കൂടി കണ്ടെത്തിയതായി സൂചന.ഇന്നലെ ആയുധങ്ങളുമായെത്തിയ പാക് ബോട്ട്കത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍തീരസംരക്ഷണസേന തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ തീരത്ത് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി. പാക്കിസ്ഥാനില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും മത്സ്യബന്ധന ബോട്ടില്‍ കടത്താന്‍ ശ്രമിച്ചതാണ് സേന പരാജയപ്പെടുത്തിയത്. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തീരസംരക്ഷണ സേന ബോട്ട് പിന്തുടര്‍ന്നിരുന്നു. തുടര്‍ന്ന് ഗുജറാത്ത് തീരത്ത് വെച്ച് ബോട്ടിലുണ്ടായിരുന്നവര്‍ തന്നെ അത് തകര്‍ക്കുകയായിരുന്നു എന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ തീരത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. പുതുവര്‍ഷ പുലരിയില്‍ ബോട്ട് തകര്‍ന്നതിന് ശേഷം ഈ മേഖലയില്‍ തീരസംരക്ഷണ സേന ശക്തമായ തിരച്ചിലും നിരീക്ഷണവും തുടുരുകയാണ്. ബോട്ട് കത്തിതകരുന്നതിന്റെ ചിത്രങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടിരുന്ന്. ഇന്ത്യന്‍ തീരത്ത് സംഭവത്തെ തുടര്‍ന്ന് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ ഭീകരാക്രമണത്തിന് സമാനമായ നീക്കമാണ് പുതുവര്‍ഷ പുലരിയില്‍ ഗുജറാത്ത് തീരത്ത് ഉണ്ടായതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കറാച്ചിയില്‍ നിന്ന് മത്സ്യബന്ധന ബോട്ടില്‍ എത്തിയ ഭീകരരാണ് മുംബൈ തീരത്ത് 2008 നവംബര്‍ 26ന് ആക്രമണം നടത്തിയത്. അതിന് ശേഷം തീരത്ത് നിരീക്ഷണത്തിനുള്ള സംവിധാനങ്ങള്‍ നാവികസേനയും തീരസംരക്ഷണ സേനയും ശക്തമാക്കിയിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close