സജി ചെറിയാന്‍ സിപിഎം ആലപ്പുഴ ജില്ലാസെക്രട്ടറി

saji cherian

സജി ചെറിയാന്‍ സി.പി.എം ആലപ്പുഴ ജില്ലാസെക്രട്ടറിയാകും. നിലവില്‍ ജില്ലാസെക്രട്ടേറിയറ്റ് അംഗമാണ്. മുന്പ് ജില്ലാസെക്രട്ടറിയുടെ താല്‍ക്കാലികചുമതല വഹിച്ചിട്ടുണ്ട്. ചെങ്ങന്നൂരില്‍ നിന്ന് 2006ല്‍ നിയമസഭയിലേക്ക് മല്‍സരിച്ച് പരാജയപ്പെട്ടിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകനായാണ് രാഷ്ട്രീയത്തിലെത്തിയത്.

ഏറെ ചർച്ചകൾക്കൊടുവിലാണ് സജി ചെറിയാനെ തിരഞ്ഞെടുത്തത്. സി.ബി ചന്ദ്രബാബു രാജിസന്നദ്ധത അറിയിച്ചതിനെത്തുടർന്നാണ് സജി ചെറിയാനെ തിരഞ്ഞെടുത്തത്. പുതിയ സെക്രട്ടറിയെ ചൊല്ലി ഔദ്യോഗികവിഭാഗത്തില്‍ കടുത്തഭിന്നത ഉയർന്നിരുന്നു. സജി ചെറിയാനെ അംഗീകരിക്കാനാവില്ലെന്ന് ഒരുവിഭാഗം അറിയിച്ചു.

സി.ബി.ചന്ദ്രബാബുവിനെ ജില്ലാ സെക്രട്ടറിയായി നിലനിര്‍ത്തണമെന്ന നിലപാടിലായിരുന്നു തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ള ഒരുവിഭാഗം സംസ്ഥാനനേതാക്കള്‍. എന്നാല്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് ചന്ദ്രബാബു തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് ജി.സുധാകരന്‍റെ നേതൃത്വത്തിലുള്ള ഔദ്യോഗികപക്ഷം നേതാക്കള്‍ സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനെ അറിയിച്ചു.

മുന്‍ ആക്ടിങ് ജില്ലാ സെക്രട്ടറി സജി ചെറിയാനെ സെക്രട്ടറിയാക്കണമെന്നാണ് സുധാകരപക്ഷത്തിന്‍റെ നിലപാട്. തര്‍ക്കം മുറുകിയ സാഹചര്യത്തില്‍ മുതിര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ജി.വേണുഗോപാല്‍, ആര്‍.നാസര്‍, മുന്‍ എം.എല്‍.എ ടി.കെ.ദേവകുമാര്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നു.

ആലപ്പുഴ സി.പി.എം ജില്ലാകമ്മിറ്റിയില്‍ പുതുതായി ഉള്‍പ്പെടുത്തിയവര്‍ : എം.സജീവന്‍, ലീല അഭിലാഷ്, എം.ആര്‍. രാജശേഖരന്‍, പി.എസ്. സാബു , വി.എസ്. മണി, ജി.ഹരിശങ്കര്‍ .

ജില്ലാകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയവർ: ജി. ബാഹുലേയന്‍, കെ. ഒ അബ്ദുളല്‍ ഷുക്കൂര്‍, എ. രാഘവന്‍ എന്നിവരെ പ്രായാധിക്യംമൂലം ഒഴിവാക്കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close