എയര്‍ഏഷ്യ വിമാനത്തിന്‍റെ കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി

air asia2

ജാവാക്കടലില്‍ തകര്‍ന്നു വീണ എയര്‍ഏഷ്യ വിമാനത്തിന്‍റെ ബ്ളാക് ബോക്സ് അടക്കമുള്ള ഭാഗങ്ങള്‍ക്കായി തിരച്ചില്‍ തുടരുന്നു. വിമാനത്തിന്‍റേതെന്ന് കരുതുന്ന നാലു വലിയ ലോഹഭാഗങ്ങള്‍ തിരച്ചില്‍ സംഘം ഇന്നലെ കണ്ടെത്തി.

തിരച്ചിലിനുള്ള ആഴക്കടല്‍ വാഹനം ഇനിയും താഴ്ത്തിയാലേ ഈ വിമാനഭാഗങ്ങളുടെ വ്യക്തമായ ചിത്രം കിട്ടുകയുള്ളൂ. എന്നാല്‍ കൂറ്റന്‍ തിരകള്‍ തിരച്ചിലിന് തടസ്സമാകുന്നുണ്ട്. അതേ സമയം റഷ്യ ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങള്‍ തിരച്ചിലില്‍ പങ്കാളികളാകാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. അപകടത്തില്‍ മരണമടഞ്ഞ 30 യാത്രക്കാരുെട മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. ഇതില്‍ നാലുമ‍ൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ആകെ 162 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close