ശബരിമലയില്‍ വന്‍ തിരക്ക്: ദര്‍ശനത്തിന് മണിക്കൂറുകളുടെ കാത്തിരിപ്പ്

sabarimala1

അയ്യപ്പനെ തൊഴാന്‍ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പ്. പമ്പയിലും തീര്‍ത്ഥാടകരെ തടഞ്ഞുതുടങ്ങി. സന്നിധാനത്ത് ഉള്‍ക്കൊള്ളാവുന്നതിന്റെ പരമാവധി തീര്‍ത്ഥാടകരായതോടെയാണ് നിയന്ത്രണം.

കുറഞ്ഞത് 10 മണിക്കൂറെങ്കിലും കാത്തുനില്‍ക്കാതെ അയ്യപ്പദര്‍ശനം നടക്കില്ലെന്ന സ്ഥിതിയാണ്. പമ്പ മുതല്‍ കാത്തുനില്‍ക്കുന്ന തീര്‍ത്ഥാടകരില്‍ പലരും ക്യൂവില്‍ തളര്‍ന്നുവീഴുകയാണ്. ഇവരെ ആസ്പത്രിയിലാക്കുന്നുമുണ്ട്. ദര്‍ശനസമയം കൂട്ടിയിട്ടും തിരക്കുകുറയ്ക്കാനാവാതെ കുഴങ്ങുകയാണ് ഉദ്യോഗസ്ഥര്‍.

പമ്പ മുതല്‍ ഘട്ടംഘട്ടമായാണ് സന്നിധാനത്തേക്ക് ഭക്തരെ വിടുന്നത്. തിങ്കളാഴ്ച മരക്കൂട്ടംവരെയുള്ള ക്യൂവിന് ഒരു കുറവും ഉണ്ടായില്ല. അതിനുമുമ്പേ പമ്പയില്‍ നിയന്ത്രണംതുടങ്ങി. അടുത്തടുത്ത് അവധിദിവസങ്ങള്‍ വന്നതാണ് തിരക്കുകൂടാന്‍ കാരണം.

മിനുട്ടില്‍ 120 പേരെങ്കിലും പതിനെട്ടാംപടി ചവിട്ടിയാലേ തിരക്ക് കുറയ്ക്കാനാവൂ. ഇപ്പോള്‍ 105 പേര്‍വരെ പടികയറുന്നുണ്ടെങ്കിലും പ്രായാധിക്യമുള്ളവരും വികലാംഗരുമെത്തുമ്പോള്‍ എണ്ണം 70 വരെയായി കുറയുന്നു.സോപനത്തെ തിരക്ക് കുറയ്ക്കാന്‍ പോലീസ് ക്രമീകരണം ഏര്‍പ്പെടുത്തി. പൂജകളുടെയും ഹരിവരാസനത്തിന്റെയും സമയത്ത് രണ്ടുനിര തീര്‍ത്ഥാടകര്‍ക്ക് കടന്നുപോകാനായി ഒഴിച്ചിടുന്നത് ആശ്വാസമായിട്ടുണ്ട്. പതിനെട്ടാംപടിവരെ കനത്ത ക്യു ഉണ്ടെങ്കിലും ഫ്ലൈ ഓവറില്‍ രാത്രി ചിലനേരം തിരക്ക് കുറയ്ക്കാനാകുന്നുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെവരെ തിരക്ക് തുടരാനാണ് സാധ്യത.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close