ബ്ലാക്ക്മാന്‍ ഭാവനാസൃഷ്ടി: ചെന്നിത്തല

ramesh chennithala

കേരളത്തില്‍ ബ്ലാക് മാനെന്നത് ചിലരുടെ ഭാവനാസൃഷ്ടിയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തെറ്റുകള്‍ ചെയ്യാന്‍ ഇത് ചിലര്‍ മറയാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പന്തളം സ്റ്റേഷനില്‍ ജനമൈത്രി പൊലീസ് സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.

പന്തളത്തും പരിസരത്തും രാത്രികാലങ്ങളില്‍ അഞ്ജാതാക്രമണവും കവര്‍ച്ചയും കവര്‍ച്ചാശ്രമവും പതിവായിരുന്നു. രണ്ട് മാസത്തിനിടെ പന്തളം സ്റ്റേഷനില്‍ 74 പരാതികള്‍ ലഭിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് പരിഹാരത്തിനായി ആഭ്യന്തരവകുപ്പ് ജനമൈത്രി പൊലീസ് സംവിധാനം നടപ്പാക്കിയത്. പത്തനംതിട്ട ജില്ലയില്‍ തിരുവല്ലയില്‍ മാത്രമായിരുന്നു ജനമൈത്രി പൊലീസ് സംവിധാനമുണ്ടായിരുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു.

ആന്‍റോ ആന്‍റണി എം.പി, ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഹരിദാസ് ഇടത്തിട്ട, ജില്ലാ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസ് എന്നിവര്‍ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close