മോദി പറയുന്നത് ഞാന്‍ ചെയ്യുമെന്ന് സുരേഷ്ഗോപി

suresh gopi

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹം എന്താണെങ്കിലും നിറവേറ്റുമെന്ന് നടന്‍ സുരേഷ് ഗോപി. കേന്ദ്രമന്ത്രി ആകുമോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. താനുമായി കൂടിക്കാഴ്ച നടത്തിയ കാര്യവും സംസാരിച്ച കാര്യവും മോദി തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. മറ്റുകാര്യങ്ങളും അദ്ദേഹംതന്നെ വെളിപ്പെടുത്തും – സുരേഷ് ഗോപി പറഞ്ഞു.

ഒരു പാര്‍ട്ടിയുമായും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നില്ല. കോണ്‍ഗ്രസ്സാണ് ആദ്യം തന്നെ ക്ഷണിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്റെ കോലം കത്തിച്ചതിനെത്തുടര്‍ന്നാണ് ബി ജെ പിയുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. കരുണാകരന്‍, എ കെ ആന്റണി, വി എസ് അച്യുതാനന്ദന്‍ എന്നീ നേതാക്കളോട് തനിക്ക് ബഹുമാനമാണുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close