സംസ്ഥാനത്ത് തിങ്കളാഴ്ച 180 ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുറന്നു

beer

സംസ്ഥാനത്ത് തിങ്കളാഴ്ച 180 ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുറന്നു.

ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് ലഭിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെ ബിവറേജസ് കോര്‍പ്പറേഷന്‍ വെയര്‍ ഹൗസുകളില്‍ നിന്ന് ബിയര്‍- വൈന്‍ ശേഖരിച്ച് വൈകുന്നേരത്തോടെ തുറക്കുകയായിരുന്നു. പലയിടത്തും പാര്‍ലര്‍ തുടങ്ങിയത് ജനത്തെ അറിയിക്കാന്‍ കൊട്ടും കുരവയും ഒരുക്കിയിരുന്നു.

ഏറ്റവും കൂടുതല്‍ പാര്‍ലറുകള്‍ തുടങ്ങിയത് തൃശ്ശൂര്‍ ജില്ലയിലാണ്; 42 എണ്ണം. കൊല്ലത്ത് 22 ഉം തിരുവനന്തപുരത്ത് 17 ഉം തുടങ്ങി. പൂട്ടിയ 418 ബാറുകളില്‍ 300 ലേറെ പേര്‍ ലൈസന്‍സിന് അപേക്ഷിച്ചിട്ടുണ്ട്. പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇവര്‍ക്ക് ലൈസന്‍സ് നല്‍കും.
വരും ദിവസങ്ങളിലായി മുഴുവന്‍ പേരും അപേക്ഷിക്കുമെന്നാണ് എക്‌സൈസ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. പരിശോധന നടത്തി ശുചിത്വം ഉറപ്പാക്കിയ മുഴുവന്‍ പേര്‍ക്കും ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.

വിദേശ മദ്യം വില്‍ക്കാനുള്ള എഫ്.എല്‍- 3 ലൈസന്‍സ് മാത്രമുള്ള ബാറുകള്‍ക്ക് ബിയറും വൈനും വില്‍ക്കാനുള്ള എഫ്.എല്‍- 11 ലൈസന്‍സ് നല്‍കിയത് നിയമ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close