ആരോപണത്തില്‍ ഉറച്ച് ഗണേഷ് കുമാര്‍ ലോകായുക്തയ്ക്ക് മൊഴി നല്‍കി

ganesh kumar

പൊതുമരാമത്ത് വകുപ്പിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ ലോകായുക്തയ്ക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കി. നിയമസഭയിലും പാലക്കാട്ട് നടത്തിയ പ്രസംഗത്തിലും ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് മൊഴി നല്‍കിയത്.

തെളിവുകള്‍ ഹാജരാക്കാന്‍ രണ്ടുമാസത്തെ സാവകാശം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ച ലോകായുക്ത അദ്ദേഹത്തിന് മൂന്നുമാസത്തെ സാവകാശം അനുവദിച്ചു. മാര്‍ച്ച് 31 ന് ലോകായുക്ത മുമ്പാകെ ഹാജരായി തെളിവ് നല്‍കാന്‍ ഗണേഷ് കുമാറിന് ലോകായുക്ത നിര്‍ദ്ദേശം നല്‍കി.

മന്ത്രിക്കെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിച്ചില്ലെങ്കിലും അദ്ദേഹത്തെ ഒഴിവാക്കിയല്ല മൊഴി നല്‍കിയതെന്ന് ഗണേഷ് മാധ്യമ പ്രവര്‍ത്തകരോട്പറഞ്ഞു. ഉത്തമ ബോധ്യത്തോടെയാണ് ആരോപണം ഉന്നയിച്ചതെന്ന് മൊഴി നല്‍കിയിട്ടുണ്ട്. ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കി. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട രേഖകള്‍ ലഭിക്കേണ്ടതിനാലാണ് സാവകാശം തേടിയത്.

നിയമസഭയില്‍ ആരോപണം ഉന്നയിച്ചപ്പോള്‍ പല തെളിവുകളും കൈവശമുണ്ടായിരുന്നു. എന്നാല്‍ ലോകായുക്ത സമന്‍സ് അയച്ച സാഹചര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ക്കായി വിവരാവകശാ നിയമപ്രകാരം അപേക്ഷ നല്‍കി. തെളിവുകള്‍ ഹാജരാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ദേശീയ ഗെയിംസുമായി ബന്ധപ്പെട്ടും പൊതുമരാമത്ത് വകുപ്പ് അഴിമതി നടത്തുന്നുണ്ടെന്ന് ഗണേഷ് കുമാര്‍ ആരോപിച്ചു. റോഡ് നിര്‍മ്മാണം അടക്കമുള്ളവയുമായി ബന്ധപ്പെട്ടാണ് അഴിമതി. മാധ്യമങ്ങള്‍ ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജോര്‍ജ് വട്ടക്കുളം നല്‍കിയ പരാതിയിലാണ് ഗണേഷിന്റെ മൊഴിയെടുത്തത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close