സേവ് കെഎസ്ആര്‍ടിസി ക്യംപെയിന് ഇന്ന് തുടക്കമാകും

ksrtc1

സേവ് കെഎസ്ആര്‍ടിസി ക്യംപെയിന് ഇന്ന് തുടക്കമാകും. കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം ആറു കോടിയാക്കി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ക്യംപെയിന്‍ പെന്‍ഷന്‍ ഫണ്ട് അനുവദിച്ചതുള്‍പ്പെടെ കെ എസ് ആര്‍ ടി സിയെ ലാഭത്തിലാക്കാന്‍ സര്‍ക്കാരും മാനേജ്‌മെന്റും ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ജീവനക്കാരും കൈകോര്‍ക്കുന്നത്.

ഇന്ന് മുതല്‍ ജീവനക്കാര്‍ തന്നെ ഇറങ്ങി ബസില്‍ ആളെ വിളിച്ചു കയറ്റും. ഡ്രൈവറും കണ്ടക്ടറും ഇല്ലാതെ ഒരു സര്‍വ്വീസും മുടങ്ങില്ല.പരമാവധി യാത്രക്കാരെ ബസില്‍ കയറ്റുകയും ചെയ്യും. യാത്രക്കാരോടുള്ള പെരുമാററം നല്ല രീതിയിലാക്കണമെന്ന് യൂണിയന്‍ നേതൃത്വം ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 5.8 കോടി രൂപയാണ് ഇതുവരെ കിട്ടിയിട്ടുള്ള പ്രതിദിന വരുമാനം. അത് ആറു കോടിയാക്കുകയാണ് സേവ് കെ എസ് ആര്‍ ടി സി ക്യംപെയിനിലൂടെ ലക്ഷ്യമിടുന്നത്.

പരമാവധി ബസുകള്‍ നിരത്തിലിറക്കുമെന്ന് മാനേജ്‌മെന്റും ഉറപ്പു നല്‍കിയിട്ടുണ്ട്.ആദായകരമല്ലാത്ത റൂട്ടുകള്‍ പുന ക്രമീകരിക്കണമെന്ന നിര്‍ദ്ദേശം ജീവനക്കാര്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.കെഎസ്ആര്‍ടിസിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജീവനക്കാരെ ബോധ്യപ്പെടുത്തുക കൂടിയാണ് സേവ് കെഎസ്ആര്‍ടിസി ക്യംപെയിനിന്റെ ലക്ഷ്യം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close