ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം ഞെട്ടിച്ചു: കൊഹ്‌ലി

kohli press meet

ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നുവെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി. ധോണിക്ക് കീഴില്‍ അരങ്ങേറിയ താരമെന്ന നിലയില്‍ പെട്ടെന്ന് ആ തീരുമാനം കേട്ടപ്പോള്‍ ഞങ്ങളെല്ലാം വികാരഭരിതരായി. മെല്‍ബണ്‍ ടെസ്റ്റിനുശേഷം ഡ്രസ്സിംഗ് റൂമില്‍വെച്ച് ധോണി തീരുമാനം അറിയിച്ചപ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് ഞങ്ങള്‍ക്കാര്‍ക്കും അറിയില്ലായിരുന്നു.

ഞങ്ങള്‍ക്കാര്‍ക്കും ഒരു സൂചന പോലുമില്ലായിരുന്നു. അതുകൊണ്ടുതന്നെ ധോണിയുടെ തീരുമാനം കേട്ടപ്പോള്‍ ഞങ്ങളെല്ലാവരും ശരിക്കും ഞെട്ടി. ധോണിയില്‍ നിന്നുകൂടി ഉപദേശം സ്വീകരിച്ചാവും താന്‍ ക്യാപ്റ്റനെന്ന നിലയില്‍ മുന്നോട്ടുപോകുകയെന്നും സിഡ്നി ടെസ്റ്റിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ കൊഹ്‌ലി പറഞ്ഞു.

ക്യാപ്റ്റനെന്ന നിലയില്‍ ധോണിയെ പോലെ കൂളായി നില്‍ക്കാന്‍ ശ്രമിക്കാമെന്നും എന്നാല്‍ എല്ലാവര്‍ക്കും അവരുടേതായ ശൈലിയുണ്ടെന്നും കൊഹ്‌ലി പറഞ്ഞു. ക്യാപ്റ്റന്‍സി നല്‍കുന്ന പ്രതീക്ഷയും സമ്മര്‍ദ്ദവും എത്രമാത്രമുണ്ടെന്ന് എനിക്കറിയാം. ഒരു ടീമിനോളം നന്നാവാനേ ക്യാപ്റ്റനാവൂവ എന്നും. ഞാനെന്റെ മുടിയെ അതിരറ്റ് സ്നേഹിക്കുന്നു. അത് നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കാം-കൊഹ്‌ലി കൂട്ടിച്ചേര്‍ത്തു. ഇരുപത് വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിയുമെന്നുതന്നെയാണ് തന്റെ വിശ്വാസമെന്നും കൊഹ്‌ലി പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close