സുനന്ദയുടെ മരണം കൊലപാതകം; കേസ് രജിസ്റ്റര്‍ ചെയ്തു

sasi tharoor

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറുടെ മരണം കൊലപാതകമാണെന്ന് ഡല്‍ഹി പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.

സുനന്ദയുടേത് അസ്വാഭാവിക മരണമാണെന്നും വിഷം ഉള്ളില്‍ച്ചെന്നതാണ് മരണകാരണമെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയ സാഹചര്യത്തിലാണിത്.

എഫ് ഐ ആറില്‍ ഇപ്പോള്‍ ആരുടെയും പേരില്ലെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമേ കൊലപാതകത്തിന്റെ വിവരങ്ങള്‍ വ്യക്തമാകൂവെന്നും ഡല്‍ഹി പോലീസ് കമ്മീഷണര്‍ ഭീംസെന്‍ ബസ്സി മാധ്യമങ്ങളോട് പറഞ്ഞു.

വിഷം കുത്തിവച്ചതാണോ, വായിലൂടെ നല്‍കിയതാണോ എന്നകാര്യം അന്വേഷണത്തിന് ശേഷം മാത്രമെ പറയാന്‍ കഴിയൂ. വിഷം തിരിച്ചറിയാനായി വിദേശ ലാബുകളുടെ സഹായം തേടും. സുനന്ദയുടെ ശരീരത്തില്‍ 15 മുറിപ്പാടുകള്‍ ഉണ്ടായിരുന്നുവെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്, ഡല്‍ഹി സൗത്ത് ഡി സി പി കേസ് അന്വേഷിക്കുമെന്നും ബസ്സി മാധ്യമങ്ങളോട് പറഞ്ഞു.

52 കാരിയായ സുനന്ദ പുഷ്‌കറെ 2014 ജനവരി 14 നാണ് ന്യൂഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടല്‍ മുറിയില്‍ സംശയകരമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close