പാരിസിലെ മാധ്യമസ്ഥാപനത്തിനുനേരെ വെടിവയ്പ്; 12 പേര്‍ കൊല്ലപ്പെട്ടു

paris attack

പാരിസിലെ മാധ്യമസ്ഥാപത്തിനുനേരെ അ‍ജ്ഞാതര്‍ നടത്തിയ വെടിവയ്പ്പില്‍ 12പേര്‍ കൊല്ലപ്പെട്ടു. പത്ത് മാധ്യമപ്രവര്‍ത്തകരും രണ്ടുപൊലീസുകാരുമാണ് കൊല്ലപ്പെട്ടത്. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

പ്രമുഖ ഫ്രഞ്ച് ആക്ഷേപഹാസ്യ മാഗസിനായ ചാര്‍ലി ഹെബ്ദോയുടെ ആസ്ഥാനത്താണ് വെടിവയ്പ്പുണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേര്‍ എ.കെ.47 തോക്കുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തുവെന്നാണ് പ്രാഥമിക വിവരമെങ്കിലും കൂടുതല്‍പേര്‍ ആക്രമണത്തില്‍ പങ്കെടുത്തതായി സൂചനയുണ്ട് .

മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് 2011ല്‍ ഇതേ മാധ്യമസ്ഥാപനത്തിനുനേരെ ആക്രമണം നടന്നിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഫ്രാന്‍സില്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തിപ്പടുത്തി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close