ദേശീയ ഗെയിംസിന് രാഷ്ട്രപതി എത്തില്ല

national games

ദേശീയ ഗെയിംസിന് രാഷ്ട്രപതി എത്തില്ല. പ്രധാനമന്ത്രിയെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം എത്തുമെന്ന ഉറപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടില്ല. താന്‍ നേരിട്ട് ക്ഷണിച്ചിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ രാഷ്ട്രപതി എത്തില്ലെന്ന് അറിയിച്ചിട്ടുണ്ടെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രിയും ഇക്കാര്യം സ്ഥിരീകരിച്ചു.

31 ന് ഉദ്ഘാടനത്തിനും ഫിബ്രവരി 14ന് സമാപനച്ചടങ്ങിനുമായാണ് ഇരുവരെയും ക്ഷണിച്ചത്. ദേശീയഗെയിംസിനായി കേരളം തയ്യാറായെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സ്റ്റേഡിയങ്ങളുടെ നിര്‍മാണവും അറ്റകുറ്റപ്പണിയും രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാകും. ഗെയിംസ് തീയതി നീട്ടാനുള്ള സാഹചര്യമൊന്നും ഇപ്പോഴില്ല. 15, 16 തീയതികളില്‍ ദേശീയ ഒളിമ്പിക് അസോസിയേഷന്‍ പ്രതിനിധികള്‍ സ്റ്റേഡിയങ്ങള്‍ സന്ദര്‍ശിക്കാനെത്തുമെന്നും അതിനുമുമ്പ് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാവുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഗെയിംസിന്റെ ടെന്‍ഡറുകള്‍ അടക്കമുള്ള എല്ലാ നടപടികളും സുതാര്യമാക്കുന്നതിനായി വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. വിദേശത്തുനിന്ന് എത്തിക്കേണ്ട കായികോപകരണങ്ങള്‍ സമയത്ത് എത്തിക്കാനായില്ലെങ്കില്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍നിന്ന് അവ താത്കാലികമായി വാങ്ങും. ജിംനാസ്റ്റിക് ഉപകരണങ്ങള്‍ അടക്കമുള്ളവ ഇങ്ങനെ സംഘടിപ്പിക്കാന്‍ ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2008 ല്‍ ഗെയിംസിനായി കരാറുണ്ടാക്കിയെങ്കിലും കഴിഞ്ഞവര്‍ഷം ജൂണില്‍ തീയതി നിശ്ചയിച്ചശേഷമാണ് നിര്‍മാണപ്രവര്‍ത്തനം ത്വരിതപ്പെടുത്തിയത്. ഇപ്പോള്‍ പകുതിയിലധികം വേദികളും പൂര്‍ത്തിയായി. മറ്റുള്ളവയുടെ നിര്‍മാണം 99 ശതമാനം വരെ പൂര്‍ത്തിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഗെയിംസിന് മുന്നോടിയായി ദീപശിഖാ പ്രയാണവും കൂട്ടയോട്ടവും ഉണ്ടെങ്കിലും ഇവ തമ്മില്‍ ബന്ധമില്ല. വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒഴിഞ്ഞുമാറുന്നത് പൊതുപ്രവര്‍ത്തകര്‍ക്ക് ഗുണകരമല്ലെന്ന് സംഘാടക സമിതിയില്‍ നിന്ന് കെ.ബി. ഗണേഷ്‌കുമാര്‍ രാജിവെച്ചതിനെക്കുറിച്ച് തിരുവഞ്ചൂര്‍ പ്രതികരിച്ചു. സ്വജനപക്ഷപാതമല്ല സുജന പക്ഷപാതമാണ് താന്‍ നടത്തുന്നതെന്നും ഗണേഷിന്റെ ആരോപണത്തിന് അദ്ദേഹം മറുപടി നല്‍കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close