നൊബേല്‍ പുരസ്‌കാരം സത്യാര്‍ഥി രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു

sathyarthi pranab mukharjee

സമാധാന നൊബേല്‍ നേടിയ കൈലാഷ് സത്യാര്‍ഥി ബുധനാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ച് പുരസ്‌കാരമായി ലഭിച്ച മെഡല്‍ സമര്‍പ്പിച്ചു. നൊബേല്‍ സമ്മാനം രാജ്യത്തിന് സമര്‍പ്പിക്കുന്നതിന്റെ പ്രതീകമായായിരുന്നു ഇത്.

നൊബേല്‍ സമാധാനസമ്മാനം സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. പക്ഷേ, അത് എനിക്കുമാത്രമല്ല, രാജ്യത്തിന് മുഴുവനുമുള്ള അഭിമാനമാണെന്ന് സത്യാര്‍ഥി പറഞ്ഞു.

ഇന്ത്യക്കാരനായ നൊബേല്‍ ജേതാവ് സി.വി. രാമനും ഇത്തരത്തില്‍ മെഡല്‍ രാജ്യത്തിന് സമര്‍പ്പിച്ചകാര്യം രാഷ്ട്രപതി അനുസ്മരിച്ചു. ബാലവേലയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന സത്യാര്‍ഥിയുടെ പ്രസ്ഥാനമായ ബച്പന്‍ ബചാവോ ആന്ദോളന്റെ പ്രതിനിധികളും അദ്ദേഹത്തിനൊപ്പം രാഷ്ട്രപതിയെ കാണാന്‍ എത്തിയിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close