പ്രവാസികള്‍ക്കായി ഇ-വോട്ട്

e vote

പ്രവാസികള്‍ക്കായി ഇവോട്ട് ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന് സൂചന. പ്രവാസി ഭാരതീയ ദിവസിന്റെ ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം പ്രഖ്യാപിച്ചേക്കും.ഗുജറാത്തിലെ ഗാന്ധി നഗറില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് വെള്ളിയാഴ്ചയാണ് സമാപിക്കുക

പ്രവാസികളുടെ ഏറെ നാളായി നീണ്ട് നില്‍ക്കുന്ന ആഗ്രഹമാണ് ഇ വോട്ട്. വിദേശത്ത് നിന്ന് കൊണ്ട് തന്നെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ സമ്മതിദാനത്തില്‍ പങ്കാളിയാകുക എന്ന സ്വപ്നം. ഇ വോട്ട് സംബന്ധിച്ച് സര്‍ക്കാര്‍ നിലാപട് സുപ്രീംകോടതി ആരാഞ്ഞിരന്നു. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചതായും ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവാസി ഭാരതീയ ദിവസിന്റ വേദിയില്‍ പ്രഖ്യാപിക്കുമെന്നുമാണ് സൂചന.

മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന പ്രവാസി ഭാരതീയ ദിവസ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുക.കേരളത്തെ പ്രവാസികള്‍ക്ക് അവരുടെ പ്രതിസന്ധികള്‍ പറയാന്‍ അഴസരം ലഭിക്കുന്ന ഗള്‍ഫ് മേഖളയുടെ സെഷന്‍ രണ്ടാം ദിവസം നടക്കും. മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുന്ന സംസ്ഥാനങ്ങളുടെ നിക്ഷേപ സാധ്യതകളെ സംബന്ധിച്ച സെഷന്‍ വെള്ളിയാഴ്ചയാണ് നടക്കുക.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ വിഭാഗത്തില്‍ പങ്കെടുക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close