ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മഹീന്ദ രജപക്‌സെ തോല്‍വി സമ്മതിച്ചു

rajapakse

ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മഹീന്ദ രജപക്‌സെ തോല്‍വി സമ്മതിച്ചു. തോല്‍വി സമ്മതിച്ചതായി പ്രസിഡന്റ് മഹീന്ദ രജപക്‌സയുടെ ഓഫീസ് അറിയിച്ചു. മൈത്രിപാല സിരിസേന 56.5 ശതമാനം വോട്ട് നേടി. തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ച രജപക്സെ തന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞു.

പ്രസിഡന്റ് മഹീന്ദ രജപക്‌സെയും അടുത്തിടെ ഭരണകക്ഷി വിട്ട സിരിസേനയുമടക്കം 19 സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. ആക്രമണ സാധ്യത മുന്‍നിര്‍ത്തി മഹീന്ദ്രരജപക്‌സെയുടെ ഔദ്യോഗിക വസതിക്ക് മുന്‍പാകെ നൂറ് കണക്കിന് സുരക്ഷാഭടന്മാരെ വിന്യസിച്ചിരുന്നു. കാലാവധി തീരാന്‍ ഇനിയും രണ്ട് വര്‍ഷം ബാക്കി നില്‍ക്കെയാണ് മറ്റൊരു തെരഞ്ഞെടുപ്പിന് രജപക്സെ സന്നദ്ധത അറിയിച്ചത്.

കഴിഞ്ഞ രണ്ടുതവണയും മഹീന്ദ രജപക്സെയാണ് ശ്രീലങ്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. എല്‍ടിടിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് സിംഗളര്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ അധികാരം തന്നില്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍നങ്ങളും അഴിമതിയുമുള്‍പ്പെടെയുള്ള പലകാര്യങ്ങള്‍ അദ്ദേഹത്തിന്റെ ജനപ്രീതി നഷ്ടപ്പെടുത്തി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close