സിഡ്‌നി ടെസ്റ്റ്: ഇന്ത്യ ഒന്നാം ഇന്നിംഗിസില്‍ 475 റണ്‍സിന് പുറത്ത്

india all out

സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിംഗിസില്‍ 475 റണ്‍സിന് പുറത്ത്. ഓസ്‌ട്രേലിയയ്ക്ക് 97 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. നാലാം ദിനം അഞ്ചിന് 342 റണ്‍സ് എന്ന നിലയില്‍ കളി ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തില്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ വിക്കറ്റ് നഷ്ടപ്പെട്ടു. 147 റണ്‍സെടുത്ത കോഹ്‌ലിയെ ഹാരിസിന്റെ പന്തില്‍ റോജേഴ്‌സ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. 35 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയെ ഹാസല്‍വുഡും പുറത്താക്കി.

നേരത്തേ തുടക്കക്കാരനായ ലോകേഷ് രാഹുലും ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി നേടിയിരുന്നു. രാഹുല്‍ 110 റണ്‍സ് എടുത്തു. രോഹിത് ശര്‍മ്മ 53ഉം അജിങ്ക്യ രഹാനെ 13ഉം സുരേഷ് റൈന റണ്‍സൊന്നുമെടുക്കാതെയും പുറത്തായി

ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റിന് 572 റണ്‍സ് എന്ന നിലയിലാണ് ഡിക്ലയര്‍ ചെയ്തത്. ആദ്യ രണ്ട് ടെസ്റ്റും ജയിച്ച് ഓസീസ് നാല് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി കഴിഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close