സച്ചിന്റെ ജീവിതം സിനിമയാകുന്നു; നായകന്‍ സച്ചിന്‍ തന്നെ

sachin1

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജീവിതം വെള്ളിത്തിരയിലേക്ക്. സ്പോര്‍ട്സ് താരങ്ങളുടെ ജീവിതത്തെ ആസ്പദമാക്കി നിരവധി സിനിമകള്‍ക്ക് സംവിധാനം ചെയ്തിട്ടുള്ള ലണ്ടന്‍ സ്വദേശിയായ ജെയിംസ് എര്‍സ്കൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം തന്നെ തിയറ്ററിലെത്തും. ചിത്രത്തില്‍ സച്ചിനായി സാക്ഷാല്‍ സച്ചിന്‍ തന്നെയാണ് എത്തുക.

ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 200 നോട്ടൗട്ടും ബ്രാന്‍ഡ് സച്ചിന്‍ കൈകാര്യം ചെയ്യുന്ന വേള്‍ഡ് സ്പോര്‍ട്സ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സച്ചിന്റെ ജീവിതത്തിലെ ഇതുവരെ കാണാത്ത കാഴ്ചകളും കരിയറിലെ കളികളുമെല്ലാം ചിത്രത്തിലുണ്ടാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സച്ചിന്റെ മുന്‍കാല പ്രകടനങ്ങളുടെയെല്ലാം ഫൂട്ടേജുകള്‍ വിവിധ ക്രിക്കറ്റ് ബോര്‍ഡുകളുമായി ബന്ധപ്പെട്ട് 200 നോട്ടൗട്ട് ശേഖരിച്ചുവരികയാണ്. 24 വര്‍ഷം നീണ്ട കരിയറിനൊടുവില്‍ 2013ലാണ് സച്ചിന്‍ ക്രിക്കറ്റിനോട് വിടപറഞ്ഞത്. ജെയിംസ് എര്‍സ്കൈന്‍ 2010 ലോകകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് സംവിധാനം ചെയ്ത “വണ്‍ നൈറ്റ് ഇന്‍ ടുരിന്‍” എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇതിനുപുറമെ ലേകത്തിലേറ്റവും കൂടുതല്‍പേര്‍ കണ്ട ബെല്ലി ജീന്‍ കിംഗും ബോബി റ്ഗ്സും തമ്മിലുള്ള ടെന്നീസ് മത്സരത്തെ ആസ്പദമാക്കി ബാറ്റില്‍ ഓഫ് ദ് സെക്സസ്, 1990കളില്‍ ഏറെ പ്രശസ്തനായിരുന്ന മാര്‍ക്കോ പന്‍ടാനിയെന്ന സൈക്ലിസ്റ്റിന്റെ അവിചാരിത മരണത്തിന്റെ കഥ പറയുന്ന പന്‍ടാനി, ആഷസ് ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഫ്രം ദ് ആഷസ് എന്നീ ചിത്രങ്ങളും ജെയിംസ് എര്‍സ്കൈന്‍ സംവിധാനം ചെയ്തിട്ടുണ്ട്. ലോകത്താകെ 2000 തിയറ്ററുകളിലായി ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close