തിരുവന്‍വണ്ടൂര്‍ പ്രാവിന്‍കൂട്ടില്‍ യുവമോര്‍ച്ചയുടെ പ്രതിഷേധവള്ളംകളി

yuvamorcha pravinkoodu

ചെങ്ങന്നൂര്‍: പ്രാവിന്‍കൂട് ജംഗ്ഷനില്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധവള്ളംകളി നടത്തി. പ്രാവിന്‍കൂട്- തിരുവന്‍വണ്ടൂര്‍ റോഡിന്റെ തുടക്കത്തില്‍ പ്രാവിന്‍കൂട് ജംഗ്ഷനില്‍ അശാസ്ത്രീയമായറോഡ്‌ നിര്‍മാണം മൂലം രൂപപ്പെട്ട വെള്ളക്കെട്ട് ഉടന്‍ പരിഹരിക്കുക എന്ന്‍ ആവശ്യപ്പെട്ടായിരുന്നു വള്ളംകളി. ബി ജെ പി ജില്ലാ സെക്രട്ടറി എം.വി ഗോപകുമാര്‍ ഉത്ഘാടനം ചെയ്തു. യുവമോര്‍ച്ച തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജീവ് സി നായര്‍ അധ്യക്ഷത വഹിച്ചു. ബി ജെ പി സംസ്ഥാന സമിതി അംഗം ഡി വിനോദ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ്  ബി കൃഷ്ണകുമാര്‍, യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, വൈസ് പ്രസിഡന്റ് ശ്രീരാജ് ശ്രീവിലാസം, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്  സജു ഇടക്കല്ലില്‍, അനില്‍ വാത്തുക്കുളം, എന്നിവര്‍ പ്രസംഗിച്ചു.

മുരളി പാണ്ടനാട്‌, മോഹനന്‍ വലിയ വീട്ടില്‍, അജി ആര്‍ നായര്‍,  മനു തെക്കേടത്ത്, അഡ്വ.അരുണ്‍ പ്രകാശ്, സുരേഷ് കുമാര്‍ അമ്പീരേത്ത്,  മുരളീധരന്‍ പിള്ള, ദിലീപ് പാലശേരില്‍, ബൈജു കെ ബാലന്‍, അനീഷ്‌ വനവാതുക്കര, ഗംഗാദത്തന്‍, നിഖില്‍ കുമാര്‍, മനു ഉമയാറ്റുകര, രാഹുല്‍ പെരുമുറ്റത്ത്, വിഷ്ണു അപ്പാടയില്‍, തുടങ്ങിയവരും ഓട്ടോ തൊഴിലാളികളും വള്ളംകളിയ്ക്ക് നേതൃത്വം നല്‍കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close