സുനന്ദയുടെ ശരീരത്തില്‍ മുറിവ് നാലുദിവസത്തോളം പഴക്കമുള്ളത്

sunanda pushkar

മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ശരീരത്തില്‍ കണ്ട മുറിവുകള്‍ക്ക് മരണത്തിന് 12 മണിക്കൂര്‍ മുമ്പു മുതല്‍ നാലു ദിവസം വരെ പഴക്കമുണ്ടെന്ന് പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ സൂചികുത്തിയതു മുതല്‍ കടിയേറ്റ മുറിവുകള്‍ വരെയുണ്ട്.

കഴിഞ്ഞ വര്‍ഷം ജനുവരി 17ന് ലീലാ പാലസ് ഹോട്ടലില്‍ സുനന്ദപുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി പോലീസിനെ അറിയിച്ചത് ശശി തരൂരിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റാണ്. പിന്നീട് മരണം സ്ഥിരീകരിച്ചു.

ശരീരത്തില്‍ 15 മുറിവുകള്‍ കണ്ടെത്തി. അതില്‍ പത്ത് എന്ന് രേഖപ്പെടുത്തിയ മുറിവ് സൂചി കുത്തിയുണ്ടായതാണ്. 12 എന്ന് രേഖപ്പെടുത്തിയത് കടിയേറ്റുണ്ടായതാണ്. വിഷം വായിലൂടെ അകത്തുചെന്നോ കുത്തിവെച്ചോ ആകാം സുനന്ദമരിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close