ഡല്‍ഹി തിരഞ്ഞെടുപ്പ്: ബി.ജെ.പിയുടെ പ്രചാരണം നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

modi bjp

രാംലീലാ മൈതാനിയിലെ ബഹുജന സമ്മേളനത്തോടെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് ബി.ജെ.പി ഇന്ന് തുടക്കമിടും. സമ്മേളനത്തോടനുബന്ധിച്ച് പടുകൂറ്റന്‍ റാലിയുമുണ്ടാകും. സമ്മേളനത്തില്‍ പാര്‍ട്ടി ഭരണം പിടിച്ച മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും.

16 വര്‍ഷമായി ഡല്‍ഹി മുഖ്യമന്ത്രിപദത്തില്‍ ബി.ജെ.പിയില്ല. എന്നാല്‍ മോദി തരംഗത്തിന്റെ പിന്തുണയില്‍ ഇത്തവണ ഡല്‍ഹിയില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷ ഡല്‍ഹിയില്‍ പാര്‍ട്ടിയെ നയിക്കുന്ന സതീഷ് ഉപാധ്യായക്കുണ്ട്.

രാംലീലാ മൈതാനിയില്‍ 60, 000 പേര്‍ക്കുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. റാലിയില്‍ ഒരു ലക്ഷത്തിലേറെ പേര്‍ പങ്കെടുക്കുമെന്ന് കരുതുന്നതായി ബി.ജെ.പി നേതൃത്വം പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close